താൾ:CiXIV68c.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

17. ദന്ത്യങ്ങൾ ഏവ?

ത, ഥ, ദ, ധ, ന, ൟ അഞ്ചും പല്ലുകളുടെ ഇടയി
ൽനിന്നു ജനിക്കയാൽ ദന്ത്യങ്ങൾ എന്നവ.

18. ഓഷ്ഠ്യങ്ങൾ ഏവ?

പ, ഫ, ബ, ഭ, മ, ൟ അഞ്ചും ഓഷ്ഠം ആകുന്ന
അധരപ്രയോഗം കൊണ്ടു ജനിക്കയാൽ ഓഷ്ഠ്യ
ങ്ങൾ എന്നുള്ളവ.

19. ഉയിർവ്യഞ്ജനങ്ങൾ ഏവ?

യ, വ, ൟ രണ്ടിന്നും, ഇ, ഏ, എന്നും, ഉ, ഒ,
എന്നും ഇങ്ങിനെ രണ്ടു വിധം സ്വരങ്ങളോടു
സംബന്ധം ഉണ്ടാകയാൽ ഉയിർവ്യഞ്ജനങ്ങൾ
തന്നെ.

20 രലാദികൾ ഏവ?

ര, ല, റ, ഴ, ള, ൟ അഞ്ചും രലാദികൾ തന്നെ.

21. ഊഷ്മാക്കൾ ഏവ?

ശ, ഷ, സ, ഹ, ക്ഷ, ഇവ അഞ്ചും ഊഷ്മാക്കൾ.

22. അനുനാസികങ്ങൾ ഏവ?

ങ, ഞ, ണ, ന (ൻ) മ, ൟ അഞ്ചോ ആറോ
മൂക്കിനെ ആശ്രയിച്ചതാകകൊണ്ടു അനുനാസി
കങ്ങൾ എന്നു വരും.

23. താലവ്യസ്വരങ്ങൾ ഏവ?

ഇ, ഈ, എ, ഏ, ഐ, താലവ്യ അ, എന്നു
ൟ ആറും താലവ്യ സ്വരങ്ങൾ തന്നെ.

24. ഓഷ്ഠ്യസ്വരങ്ങൾ ഏവ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/21&oldid=181255" എന്ന താളിൽനിന്ന് ശേഖരിച്ചത്