താൾ:CiXIV68c.pdf/209

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 201 —

viii.) ജാതിയും പ്രവൃത്തിയും സ്ഥാനവും മറ്റും
കുറിക്കുന്ന ജാത്യാദിനാമങ്ങൾ.

ഉ-ം. വിഷ്ണുഗുപുൻ 'ചാണക്യബ്രാഹ്മണൻ' തന്നെ; സുഗ്രീവ
ൻ്റെ അഗ്രജൻ 'വാനരരാജൻ' ബാലി.

ix.) സംസ്കൃതഗുണവാചകങ്ങളും, ക്രിയാന്യൂന
ങ്ങളും. (ഇതു പാട്ടിൽ തന്നെ നടപ്പു) *

ഇവൻ 'അമലകുലവിഭവചരിതൻ' ഋതുവൎണ്ണൻ.

എന്നിവ പ്രധാനം.

239. ആഖ്യാതം ക്രിയയാകുമ്പൊൾ ആഖ്യാതവിശേഷണങ്ങളായ്വരു
ന്ന ഒറ്റപ്പദങ്ങൾ ഏവ?

ആഖ്യാതം ക്രിയയായാൽ അതിന്നു വിശേഷണ
ങ്ങളായി വരുന്നവകളാവിതു.

i.) ക്രിയാന്യൂനം.

ഉ-ം. കിളിപ്പൈതൽ 'വന്ദിച്ചു' ചൊല്ലിനാൾ; 'ഭക്ഷിപ്പാൻ'
കൊടുത്തിതു; വാൾ 'ചുറ്റി' വീശി.

ii.) സംഭാവനകളും അനുവാദകങ്ങളും.

ഉ-ം. 'അന്വെഷിച്ചാൽ അറിയും;', നീ പോയാലും' കാൎയ്യത്തെ
സാധിച്ചു പോരാ.

* പാട്ടിൽ, വിശേഷണം സമാസത്തിൽ പൂൎവ്വപദമായിനില്ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/209&oldid=181444" എന്ന താളിൽനിന്ന് ശേഖരിച്ചത്