താൾ:CiXIV68c.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 197 —

236. ആഖ്യാതവിശേഷണങ്ങൾ എങ്ങിനെ?

ആഖ്യാതവിശേഷണങ്ങൾ, (1) ഒറ്റപ്പദം മാത്ര
മൊ, (2) വാക്യം ഉപവാക്യം (242) അല്ലാത്ത പല
പദങ്ങളൊ, (3) ഉപവാക്യങ്ങളൊ, ആയിരിക്കാം.

ഉ-ം. (1.) 'തെളിവിൽ' പാടി;

(2.) 'താമസം വിനാ' പറഞ്ഞാക്കി;


(3) 'ഞങ്ങൾ സൂക്ഷിക്കാഞ്ഞാൽ' അതു നാസ്തിയാം.

237. ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?

നാമങ്ങളൊടു ചേരുന്നുവ, ക്രിയകളോടു ചേരുന്ന
വ, ഇങ്ങിനെ രണ്ടു വിധമുള്ള വിശേഷണങ്ങ
ളുണ്ടു.

238. ആഖ്യാതം നാമമായാൽ ആഖ്യാതവിശേഷണങ്ങളായ്വരുന്ന
ഒറ്റപ്പദങ്ങൾ ഏവ?

നാമവിശേഷണങ്ങളായിവരുന്നവകളാവിതു.

i.) ശബ്ദന്യൂനം.

ഉ-ം. അതു 'വല്ലാത്ത'മോഹം.

ii.) ഷഷ്ഠിവിഭക്തി.

ഉ-ം. ഇതു 'എൻ്റെ' ജന്മം; 'എന്നുടെ' ഗുരുക്കന്മാർ അന്തണ
പ്രവരന്മാർ.

iii.) മറ്റുള്ള വളവിഭക്തികൾ.

ഉ-ം. (തൃതിയ) ഇവൻ 'ധനദനോടു' സദൃശൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/205&oldid=181440" എന്ന താളിൽനിന്ന് ശേഖരിച്ചത്