താൾ:CiXIV68c.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 193 —

'കൃത്യാകൃത്യങ്ങൾ ഇവ' എന്നതിൽ 'കൃത്യം' 'അകൃത്യം' എന്ന
രണ്ടു പദങ്ങൾ 'അങ്ങൾ' എന്ന ബഹുവചനപ്രത്യയത്താൽ ഒ
ന്നായി ചേൎന്നു ആഖ്യാതങ്ങളായി നില്ക്കുന്നു;

'രാമലക്ഷ്മണന്മാരെ ചെന്നെതിരേറ്റു,' ഇതിൽ 'രാമൻ' 'ലക്ഷ്മ
ണൻ' എന്നീരണ്ടു കൎമ്മങ്ങൾ 'മാരെ' എന്ന ദ്വിതീയബഹുവ
ചനപ്രത്യയം ഒന്നാക്കിചേൎത്തിരിക്കുന്നു.

പല ആഖ്യകളും ആഖ്യാതങ്ങളും കൎമ്മങ്ങളും ക്രി
യകളായിരുന്നാൽ, അവറ്റെ ചേൎക്കുന്ന മാതിരി
ആവിതു.

i.) ഭാവരൂപം ആക്കി 'ഉം' ചേൎക്കുന്നതിനാൽ ത
ന്നെ; ഒടുക്കത്തിൽ 'ചെയ്യ' ധാതുവിൽനിന്നുണ്ടാ
യ ക്രിയയിൽ ഒന്നു വരെണം.

ഉ-ം. 'കുളിക്കയും ജപിക്കയും ചെയ്യുന്നതു നിത്യകൎമ്മാനുഷ്ഠാ
നം തന്നെ' എന്നതിൽ 'കുളിക്കയും' 'ജപിക്കയും' ചെയ്യുന്നതു എ
ന്നതു ആഖ്യാതം.

'അവൻ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ ഞാൻ കണ്ടു',
എന്നതിൽ 'കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ' എന്നതു കൎമ്മം.

13

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/201&oldid=181436" എന്ന താളിൽനിന്ന് ശേഖരിച്ചത്