താൾ:CiXIV68c.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

കൎത്താവെല്ലായ്പോഴും ആഖ്യയായി വരുന്നില്ല;
കാരണം ആഖ്യാതം കൎമ്മത്തിൽ ക്രിയയായിരിക്കു
മ്പൊൾ കൎമ്മം പ്രഥമ വിഭക്തിയിൽ ആയിരി
ക്കും; ഇങ്ങിനെ വാക്യത്തിൽ ആഖ്യയായിരിക്ക
യും ചെയ്യും.

ഉ-ം. 'കിരാതനാൽ മൃഗം കൊല്ലപ്പെട്ടു' ഇതിൽ 'മൃഗം’ എന്നതു
കൎത്താവല്ല എങ്കിലും ആഖ്യതന്നെ, പ്രഥമയിൽ നില്പു.

230. ആഖ്യ അസ്പഷ്ടമായി വരുന്നതു എങ്ങിനെ എന്നു കാണിക്ക.

'പൊ' എന്നു പറയുന്നതിൽ 'നീപൊ' എന്നൎത്ഥം
ഉണ്ടെങ്കിലും 'നീ' എന്ന പദം വേണ്ടാ; 'പോ' എ
ന്നുള്ളതു പൂൎണ്ണവാക്യം ആകുന്നു താനും;

അപ്രകാരം തന്നെ 'വരും എന്നു പറയുന്നു' എ
ന്നുള്ള വാക്യത്തിൽ 'ജനങ്ങൾ പറയുന്നു' എന്നു
ള്ള അൎത്ഥം ജനിക്കുന്നു.

281. ആഖ്യാതം കൂടെ അസ്പഷ്ടമായി വരുമൊ?

ആഖ്യാതം പലപ്പോഴും അസ്പഷ്ടം ആയ്വരും; 'അ
തുകൊണ്ടു എന്തു ഫലം?' എന്നുപറയുന്ന ദിക്കിൽ
'ഉണ്ടു' എന്ന ആഖ്യാതത്തെ സ്പഷ്ടമായ്പറയുമാറി
ല്ല. അപ്രകാരം തന്നെ 'സൌഖ്യമൊ നിങ്ങൾ്ക്കു?'
എന്നതിൽ, അൎത്ഥം നല്ലവണ്ണം വെളിവാക്കെണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/197&oldid=181432" എന്ന താളിൽനിന്ന് ശേഖരിച്ചത്