താൾ:CiXIV68c.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

ഉ-ം. കേളൻ നല്ലവൻ; രാമൻ ജയിച്ചു; ഇവയിൽ 'നല്ലവൻ', 'ജ
യിച്ചു' എന്നവ ആഖ്യാതങ്ങൾ.

227. മൂന്നാമതൊരു പദം വാക്യത്തിന്നു ചിലപ്പോൾ വേണ്ടുന്നതി
ല്ലയൊ?

i.) ആഖ്യാതം സകൎമ്മകക്രിയയാകുന്ന പക്ഷം,
ക്രിയയെ അനുഭവിക്കുന്നതു കാണിപ്പാനായി ഒ
രു പദം മൂന്നാമതു വേണ്ടതാകുന്നു.

ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചിതു.

ii.) ആഖ്യാതം നാമമായാൽ സംബന്ധക്രിയ അ
തിനോടു ചെൎക്കാം, സംബന്ധക്രിയ, ‘ആക' * എ
ന്ന ക്രിയയുടെ അനുസരണനിഷേധത്തിൽ
ഏതുമായിരിക്കും.

ഉ-ം. കേളൻ നല്ലവൻ 'ആകുന്നു.'

228. കൎത്താവെന്നതു എന്തു?

കൎത്താവു, ക്രിയയെ ചെയ്യുന്നതിനെ കാണിക്കു
ന്ന പദം തന്നെ; കൎത്താവു സാധാരണയായി
പ്രഥമവിഭക്തിയിൽ ആയിരിക്കും; (ആയതുകൊ
ണ്ടു ചിലപ്പോൾ ആഖ്യ കൎത്താവെന്നു വിളിക്ക
പ്പെടുന്നു.)

ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചിതു, ഇതിൽ 'സൌ
മിത്രി' എന്ന ആഖ്യ, കൎത്താവു തന്നെ.

229. കൎത്താവു എല്ലായ്പൊഴും ആഖ്യയായിരിക്കുമൊ?

* ആക എന്നതിൻ്റെ നിഷേധം അല്ല എന്നതു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/195&oldid=181430" എന്ന താളിൽനിന്ന് ശേഖരിച്ചത്