താൾ:CiXIV68c.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 183 —

മലയായ്മയിൽ ഗുണവാചകങ്ങൾ ഇല്ലായ്കകൊ
ണ്ടത്രെ ഇപ്രകാരം ചേൎത്തതു; 'പക്ഷമായുള്ള'
എന്നതു ഗുണവാചകം അല്ല; അതിനെ നാലു
പദങ്ങളാക്കി വിഭാഗിച്ചു ഓരോന്നിനെ വെവ്വെ
റെ വ്യാകരിക്കാം.

228. സമാസിത ക്രിയകൾ ഉണ്ടൊ?

അനേകം ഉണ്ടു; ഇവറ്റിൽ മിക്കതും പൂൎവ്വപദം
നാമവും, പരപദം 'പെടുന്നു', 'ആകുന്നു' മുതലാ
യ ചില ക്രിയകളും ആയിരിക്കും; നാമത്തിന്നു പ്ര
ത്യയമുണ്ടായാൽ ലോപിച്ചു പരം വരുന്ന ഖര
ത്തിന്നു ദിത്വം വരും.

ഉ-ം. അകപ്പെടു, ഭയപ്പെടു, ഉണ്ടാക്കു, നന്നാക്കു, ഉരുമായു,
വേറുതിരിക്കു, ഉൾകൊള്ളു, കൈക്കൊള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/191&oldid=181426" എന്ന താളിൽനിന്ന് ശേഖരിച്ചത്