താൾ:CiXIV68c.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

9. ഖരങ്ങൾ ആകുന്നവ ഏവ?

ക, ച, ട, ത, പ, ഇവ ഖരങ്ങൾ ആകുന്നു.

10. അതിഖരങ്ങൾ ആകുന്നവ ഏവ?

ഖ, ഛ, ഠ, ഥ, ഫ, ഇവ അഞ്ചും അതിഖരങ്ങൾ.


11. മൃദുക്കൾ ആകുന്നവ ഏവ?

ഗ, ജ, ഡ, ദ, ബ, ഇവ അഞ്ചും മൃദുക്കൾ.

12. ഘോഷങ്ങൾ ആകുന്നവ ഏവ?

ഘ, ഝ, ഢ, ധ, ഭ, ഇവ അഞ്ചും ഘോഷങ്ങൾ തന്നെ.

13. ഒന്നാമത്തെ 25 വ്യഞ്ജനങ്ങൾക്കു എന്തുപേർ നടക്കുന്നു?

അവ ഐയ്യഞ്ചു എഴുത്തുകൾ ഉള്ള സംസ്കൃത വ
ൎഗ്ഗങ്ങൾ അഞ്ചും.

14. കണ്ഠ്യങ്ങൾ ഏവ?

ക, ഖ, ഗ, ഘ, ങ, ൟ അഞ്ചും തൊണ്ടയാകുന്ന
കണ്ഠത്തിൽ നിന്നു ജനിക്കയാൽ കണ്ഠ്യങ്ങൾ എ
ന്നവ തന്നെ.

15. താലവ്യങ്ങൾ ഏവ?

ച, ഛ, ജ, ഝ, ഞ, ൟ അഞ്ചും താലു ആകുന്ന
അണ്ണാക്കിൽനിന്നു ജനിക്കയാൽ, താലവ്യങ്ങൾ
എന്നവ.

16. മൂൎദ്ധന്യങ്ങൾ ഏവ?

ട, ഠ, ഡ, ഢ, ണ, ള, ഷ, ഴ, ൟ എട്ടും മുൎദ്ധാവി
ൽ നിന്നു ജനിക്കയാൽ മൂൎദ്ധന്യങ്ങൾ എന്നവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/19&oldid=181253" എന്ന താളിൽനിന്ന് ശേഖരിച്ചത്