താൾ:CiXIV68c.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 181 —

അവകളെ വ്യാകരിക്കുന്നതിൽ കുറെ സൂക്ഷ്മം വേ
ണ്ടതാകുന്നു; മുമ്പെ (220)ൽ കാണിച്ചപ്രകാരം ചി
ലവ സമാസത്താൽ ചേരുന്ന ധാതുക്കൾ ആ
കുന്നു; ആയ്തുകൊണ്ടു അവറ്റെ വെവ്വേറെ എടു
ത്തു വ്യാകരിപ്പാൻ പാടില്ല; മറ്റു ചിലവ ശബ്ദ
ന്യൂനങ്ങളെ കുറിച്ചുള്ള (142ാം) ഉത്തരത്തിൽ കാ
ണിച്ച പ്രകാരം ക്രിയകളുടെ ശബ്ദന്യൂനങ്ങളും
ആകുന്നു.

ഉ-ം. 'വെളുത്ത വസ്ത്രം'; ഇതിൽ 'വെളുത്ത' എന്നതു വെളുക്കുക,
എന്ന ക്രിയയിൽനിന്നുണ്ടായ ശബ്ദന്യൂനം.

മറ്റു ചിലവ നാമങ്ങളുടെ ഷഷ്ഠികളാകുന്നു.

ഉ-ം. മാധുൎയ്യത്തിൻ്റെ വാക്കു.

മറ്റു ചിലവ ഒരു നാമത്താലും, 'ഉള്ള,' 'ആയ',
'ആയുള്ള' മുതലായ ക്രിയകളാലും ഉണ്ടാകും.

ഉ-ം. 'പക്ഷമായുള്ളവാക്കു'; ഈ സംഗതിയിൽ ആദ്യത്തെ നാമം
'പക്ഷം' എന്നതുവേറെ, 'ആയ', എന്നതു വേറെ, 'ഉള്ള' എന്നതു വേ
റെ, വിശേഷിക്കപ്പെടുന്നനാമമായ 'വാക്കു', എന്നതു വേറയും, വ്യാ
കരിക്കെണ്ടതാകുന്നു; 'പക്ഷമായുള്ള' വാക്കു എന്നതു സമാസം അ
ല്ല; അതു പ്രത്യെകം പ്രത്യേകം ആയുള്ള നാലു പദങ്ങൾ തന്നെ.

222. ഒരു വിശേഷണമാക്കെണ്ടതിന്നു പല വാക്കുകളെ ഇപ്രകാരം
ചേൎപ്പാൻ കാരണം എന്തു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/189&oldid=181424" എന്ന താളിൽനിന്ന് ശേഖരിച്ചത്