താൾ:CiXIV68c.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 175 —

ഉ-ം. 'നീലഅഞ്ജനം.' 'കലവറ,' 'മദയാന,' 'വെളിച്ചെണ്ണ,'
'കൃഷ്ണാട്ടം.'

സ്വരം പരമാകുന്ന ചിലദിക്കിൽ 'ൻ,' 'ം' ലോപി
ക്കുന്നില്ല.

ഉ-ം. 'പണയമോല,' 'രാമനാട്ടം'*

213. സമാസിതനാമത്തിൽ ആഗമം കൂടെ പ്രയോഗിക്കുന്നുണ്ടൊ?

'അൻ,' 'അം,' 'ൻ,' 'ം' ഈ ആഗമങ്ങൾ കൂടെ ന
ടപ്പു.

ഉ-ം. 'തെക്കൻ കാറ്റു,' 'പൊന്നെഴുത്തൻ ചേല,' 'മലമ്പുലി,'
'പനങ്കുല,' 'പൂന്തേൻ,' ചുണ്ടങ്ങ (=ചുണ്ടൻകായി.)


214. ആദേശരൂപത്തിൻ്റെ പ്രയോഗം സമാസിതനാമത്തിൽ പൂ
ൎവ്വ പദമായ്നടക്കുമൊ?

പലപ്രകാരത്തിൽ നടക്കും.

ഉ-ം. 'കൂവളത്തില,' 'വങ്കാട്ടാന,'

'ആറ്റുവെള്ളം,' 'ൟഴദ്ദ്വീപു,'

'കിഴക്കിമ്പുറം,' 'ആട്ടിമ്പാൽ.'

* ഇതു ദുൎല്ലഭം, സാധാരണയായി സമാസത്തിൽ പൂൎവ്വപദത്തി
ൻ്റെ വിഭക്തിപ്രത്യയം ലോപിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/183&oldid=181418" എന്ന താളിൽനിന്ന് ശേഖരിച്ചത്