താൾ:CiXIV68c.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 173 —

അധികം നാമങ്ങളിൽ, സമാസത്താൽ ചേരുന്ന
പൂൎവ്വപദം പ്രകൃതിയായാലും മതി.

ഉ-ം. 'തീക്കൽ,' 'നരിപ്പൽ,' 'മഴക്കാലം,' 'പെൺകുല,' 'ഉൾത്താ
ർ,' 'രാക്കൺ,' 'പിലാവില' എന്നിവറ്റിൽ 'തീ,' 'നരി,' 'മഴ,'
'പെൺ,' 'ഉൾ', 'രാ,' 'പിലാ' എന്നീപ്രകൃതികൾ സമാസത്തി
ൻ്റെ പൂൎവ്വപദം ആകുന്നു.

210. പൂൎവ്വപദം എപ്പൊഴും നാമം തന്നെ ആയിരിക്കെണം എ
ന്നുണ്ടൊ?

നാമം തന്നെ ആയിരിക്കെണം എന്നില്ല; ഭൂത
ക്രിയാന്യൂനവും ആയിരിക്കാം.

ഉ-ം. 'അടിച്ചുതളി,' തീണ്ടിക്കുളി.'

211. 'അൻ' 'അം,' എന്നന്തമുള്ള നാമങ്ങൾ സമാസിതനാമത്തി
ൻ്റെ പൂൎവ്വപദമാകുന്നതു എങ്ങിനെ?

'ൻ,' 'ം,' എന്നവ ലോപിച്ചു പോകും.

ഉ-ം. 'മരക്കലം,' 'കാട്ടാളപതി.'

'ൻ' 'ം,' ലോപിക്കാത്തതും ഉണ്ടു.

ഉ-ം. 'ചേരമാൻനാടു,' 'മുഴംകാൽ,' 'കുളങ്ങര'.

212. 'അൻ,' 'ം,' ലോപിക്കും ദിക്കിൽ സ്വരം പരമായാൽ എ
ങ്ങിനെ?

അതിന്നു പലപ്രയോഗങ്ങൾ ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/181&oldid=181416" എന്ന താളിൽനിന്ന് ശേഖരിച്ചത്