താൾ:CiXIV68c.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 171 —

207. സംസ്കൃതനാമങ്ങളിൽനിന്നു ക്രിയകൾ ഉത്ഭവിക്കുന്നതു എ
ങ്ങിനെ?

i.) അമന്തങ്ങളിൽ പ്രത്യെകം ബഹുവിധത്തിലും
വരും.

ഉ-ം. താമസം, 'താമസിക്കു'; ഭോഗിക്കു';
'ആശ്രയിക്കു,' 'ആശ്രിക്കു;'

ii.) ഇകാരാന്തമുള്ള നാമങ്ങളിൽ.

ഉ-ം വിധി, 'വിധിക്കു'; സൃഷ്ടിക്കു ഇത്യാദി.

iii.) 'അനം' എന്നന്തമുള്ള നാമങ്ങളിൽ.

ഉ-ം. മോഷണം, 'മോഷണിക്കു'.

പലതിലും 'അനം' ലോപിച്ചുപോകും.

ഉ-ം വൎദ്ധനം, 'വൎദ്ധിക്കു,' അൎപ്പണം, 'അൎപ്പണിക്കു,' 'അൎപ്പിക്കു;'


iv.) 'താ' എന്ന കൎത്തൃ നാമത്തിൽ.

ഉ-ം. മോഷ്ടാ, 'മോഷ്ടിക്കു.'

സമാസിതങ്ങൾ.

208. സമാസിതം എന്നതു എന്തു?

ഒന്നിൽ അധികം പദങ്ങൾ ചേരുകയാൽ ഒര
ൎത്ഥം തന്നെ ജനിക്കുന്നതിന്നു സമാസിതം എന്നു
പേർ; ആദ്യത്തിൽ വരുന്ന പദത്തിന്നു പൂൎവ്വപ
ദമെന്നും, അതിൻ വഴിയെ വരുന്ന പദത്തിന്നു
പരപദം എന്നും പറയാം.

209. സമാസിതനാമത്തിൽ പൂൎവ്വപദത്തിൻ്റെ രൂപം എങ്ങിനെ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/179&oldid=181414" എന്ന താളിൽനിന്ന് ശേഖരിച്ചത്