താൾ:CiXIV68c.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 169 —

ഉ-ം. വരു, 'വരുത്തു';

വളർ, 'വളൎത്തു';


പെടു (പെടുക്കു) 'പെടുത്തു';

വാടു, 'വാട്ടു';

കാൺ, 'കാട്ടു';

ആറു, 'ആറ്റു';

അകൽ, 'അകറ്റു';

തീൻ, 'തീറ്റു';

കായു, കാച്ചു.

205. മൂന്നാമത്തെവക എങ്ങിനെ?

'വി,' 'പ്പി,' ചേൎക്കയാൽതന്നെ.

ഉ-ം. അറി, 'അറിവിക്കു'; 'അറിയിക്കു';

കാൺ, 'കാണ്പിക്കു'; കാണിക്കു;

ചൊൽ, 'ചൊൽവിക്കു'; ചൊല്ലിക്കു;

കാ, 'കാപ്പിക്കു';

ഒ, 'ഒപ്പിക്കു'.

206. എല്ലാധാതുവിന്നും ഒരു ഹേതുക്രിയ തന്നെയൊ ഉള്ളതു?

അതല്ല; പലപ്രകാരത്തിലും ഉണ്ടാകും.

ഉ-ം നട, 'നടത്തു'; നടത്തിപ്പിക്കു;

വരിക, 'വരുത്തു' വരുവിക്കു.

ഒരു ഹേതുക്രിയയിൽനിന്നു മറെറാരു ഹേതുക്രി
യയെ ഉണ്ടാക്കാം.

ഉ-ം നടത്തിപ്പിക്കു, വരുത്തിപ്പിക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/177&oldid=181412" എന്ന താളിൽനിന്ന് ശേഖരിച്ചത്