താൾ:CiXIV68c.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

iv.) 'അ,' 'ഇ,' അന്തമുള്ള ഭാവനാമാന്തങ്ങളാൽ;

'ഒരുമ,' 'ഓൎമ്മ,' 'മറ,' 'നില,' 'തടി,' 'മൊഴി' എന്നവയിൽ നി
ന്നു 'ഓൎമ്മിക്കു,' 'മറ(യു),' 'മറെക്കു,' 'നിലെക്കു,' 'തടിക്കു,' 'മൊഴി
(യു)' എന്നവ ഉണ്ടായി.


v.) അലന്തങ്ങളാൽ;

'നിഴൽ,' 'പൂതൽ’ എന്നവയിൽനിന്നു 'നിഴലിക്കു' 'പൂതലിക്കു'
എന്നവയുണ്ടായി.

vi.) ഇരന്തങ്ങളാൽ;

'എതിർ,' 'കുളിർ' എന്നവയിൽനിന്നു 'എതിൎക്കു;' 'കുളിൎക്കു' എന്ന
വയുണ്ടായി.

203. ഹേതുക്രിയകളുടെ ഉത്ഭവം എങ്ങിനെ?

അബലപ്രകൃതിയെ ബലപ്രകൃതി ആക്കുകയാ
ൽ തന്നെ ഒന്നാമത്തെ വക ഉണ്ടാകും.

ഉ-ം. ആകു, ‘ആക്കു';

അടങ്ങു, 'അടക്കു';

കെടു, 'കെടുക്ക';

വളർ, 'വളൎക്കു';

നന, 'നനെക്കു',

204. രണ്ടാമത്തെ വക എങ്ങിനെ?

'ത്തു' ചേൎക്കയാൽ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/175&oldid=181410" എന്ന താളിൽനിന്ന് ശേഖരിച്ചത്