താൾ:CiXIV68c.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

ക്രിയാജനനം.

198. ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും?

ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾ മതി.

ഉ-ം കാ, ചാ, നൊ, പോ, മൂ, വാ, കൾ, ചെൽ, കൺ, വെൾ,
ചെറു, (ചുറു,) പെരു, നീൾ, നെടു, കുറു, പഴ, നൽ, ചീ, പുതു,
ചെ (ചു) ചുടു, ചൊൽ.

199. ഈ ധാതുക്കൾ തന്നെ ക്രിയാപ്രകൃതികളായി നടക്കുന്നുവൊ?

ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കു
ന്നു.

ഉ-ം. കായുന്നു, ചെൽ, ചീയും, ചുടുക, ഇത്യാദി.

ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കു
ന്നു എങ്കിലും അവറ്റിന്നു ഊനതവന്നു അപൂ
ൎണ്ണമായ ചിലരൂപങ്ങൾ മാത്രമെ ശേഷിക്കു
ന്നുള്ളു; ഈ വകയുടെ പ്രയോഗം അധികമായി
നാമങ്ങളെയും ക്രിയകളെയും വിശേഷിക്കുന്ന
തിൽ ഉണ്ടാകും.

i. (a.) 'നെടിയ'; (നെടിയമനുഷ്യൻ എന്നുള്ളതിലെ പോലെ.)

(b.) 'നെടും' (നെടുംപുര ,, ,, ,, )

(c.) 'നെടു'; (നെടുപട്ടം ,, ,, ,, )

ii. (a.) 'ചെറിയ' (ചെറിയകുട്ടി ,, ,, ,, )

(b.) 'ചെറും'; (ചെറുമ്പുൽ ,, ,, ,, )

(c.) 'ചെറു'; (ചെറുനാരങ്ങ ,, ,, ,, )

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/169&oldid=181404" എന്ന താളിൽനിന്ന് ശേഖരിച്ചത്