താൾ:CiXIV68c.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 157 —

ചേൎക്കാം.

ഉ-ം. വാനവർ, വാനോർ, കാട്ടവർ, ദൂരത്തോൻ, എവിടത്തോ
ൻ, എങ്ങോർ, കത്തനാർ, അടിയാർ, പെണ്മണിയാൾ, മൈക്ക
ണ്ണാൾ, മൈക്കണ്ണാർ ഇത്യാദി.

194. ഏ പ്രത്യത്താലുള്ള സമാസരൂപം (215 എന്ന പോലെ) തദ്ധിത
ങ്ങളിൽ കൂടെ കൊള്ളാമൊ?

'ഏ' പ്രത്യയം തദ്ധിതങ്ങളിലും കൊള്ളാം.

ഉ-ം. പിന്നേയവൻ, പിന്നേവർ, പിന്നേവറ്റിങ്കൽ, മുന്നേവൻ,
മുന്നേതു, പണ്ടേതു, തെക്കേതു, അങ്ങേയവർ, അങ്ങേതു, അക
ത്തേതു, പിന്നേത്തതു, മുമ്പിലേവ, അഗ്രത്തിങ്കലേവ, നമ്മുടേതു,
തൻ്റേതു, അവരേതു.

195. വേറെ തദ്ധിതരൂപങ്ങളും ഉണ്ടൊ?

'ആൾ', 'ആളി', 'ആളൻ', 'ആളം,' എന്നവ ചേ
ൎക്കുന്നതിനാൽ ഉണ്ടാകുന്നവ സമാസം തന്നെ
യെങ്കിലും തദ്ധിതങ്ങളായും കൊള്ളിക്കാം.

വില്ലാൾ
കാട്ടാളൻ
മലയാളം
വില്ലാളി
കമ്മാളർ
മലയാളൻ
കൂട്ടാളി

മലയാളി
"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/165&oldid=181400" എന്ന താളിൽനിന്ന് ശേഖരിച്ചത്