താൾ:CiXIV68c.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 155 —

190. ക്രിയയിൽ നിന്നുത്ഭവിച്ച മറ്റും ചില ശുദ്ധനാമങ്ങൾ പറക.

അനേകം പഴയ ക്രിയാപുരുഷനാമങ്ങൾ ക്രിയാ
ഭാവം വിട്ടു ശുദ്ധനാമങ്ങളായി നടന്നുവരുന്നു.

ഉ-ം. i.) അൻ പ്രത്യയത്താൽ, മൂപ്പൻ, വഴിപോക്കൻ, മടിയൻ,
ചതിയൻ, മൂക്കുപറിയൻ മുതലാവയും ഉണ്ടാകും.

ii.) ഇ പ്രത്യയത്താൽ; പോറ്റി, കാണി, താന്തോന്നി, മരം ക
യറി, നായാടി, വാതംകൊല്ലി, ആളക്കൊല്ലി, കുന്നുവാഴി മു
തലായവയും ഉണ്ടാകും.

191. തദ്ധിതനാമങ്ങൾ ഏവ?

നാമങ്ങളോടൊരൊ പ്രത്യയങ്ങളെ ചേൎത്തുണ്ടാക്കി
യ നാമങ്ങൾ തന്നെ.

192. പുരുഷതദ്ധിതനാമങ്ങളെ എങ്ങിനെ ഉണ്ടാക്കും?

അൻ, ഇ, ത്തി എന്ന പ്രത്യയങ്ങളെ ചേൎത്തിട്ടു
പുരുഷതദ്ധിതനാമങ്ങളെ ഉണ്ടാക്കും.

ഉ-ം. (കൂൻ) 'കൂനൻ', 'കൂനി'; (മല) 'മലയൻ', 'മലയി'; (തീവു)
'തീവൻ', 'തീയൻ', 'തീയ്യത്തി'.

193. 'അവൻ' ('ആൻ,' 'ഓൻ') 'അവൾ,' 'അവർ,' ('ആർ', 'ഓർ')
മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാമൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/163&oldid=181398" എന്ന താളിൽനിന്ന് ശേഖരിച്ചത്