താൾ:CiXIV68c.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 151 —

തത്ഭവം. തത്സമം.
പക്കം. പക്ഷം.
പന്തി (പത്തു.) പങ്ക്തി.
(f) ഏണി. ശ്രേണി.
തൈ. സസ്യം.
പേയി. പിശാചം.
(g) അരക്കു. ലാക്ഷ.
പല്ലക്കു. പൎയ്യങ്കം.
(h) അനിഴം. അനുഷം.
ആയിലിയം. ആശ്ലേഷം.
എമൻ. യമൻ.
നുകം. യുഗം.
പിച്ചള. പിത്തള.
കാളം. കാഹളം.

നാമജനനം.

188. ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു എങ്ങിനെ?

ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു ക്രിയാധാ
തുവിൽനിന്നുതന്നെ.

ഉ-ം. മിന്നു എന്നതിൽനിന്നു 'മീൻ' (= മിന്നുന്നതു.)

കുതി എന്നതിൽ നിന്നു 'കുതിര' (=കുതിച്ചുചാടുന്നതു.) എന്നിവ
കൾ ഉണ്ടായി.

ഇതു കൂടാതെ അനേകം നാമങ്ങൾ പണ്ടു ക്രിയാ
നാമങ്ങളായെടുത്തുവന്നവ ഇപ്പൊൾ ക്രിയാഭാ
വം വിട്ടു ശുദ്ധനാമങ്ങളായ്പോയി.

ഉ-ം. 'അടുക്കൽ', 'തുപ്പൽ', 'അരികെ,' (=അരിക+എ)

189. പണ്ടെത്തെ ക്രിയാനാമങ്ങൾക്കു ക, ക്ക, കൽ, ക്കൽ എന്ന
രൂപങ്ങളല്ലാതെ വേറെ ഉണ്ടൊ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/159&oldid=181394" എന്ന താളിൽനിന്ന് ശേഖരിച്ചത്