താൾ:CiXIV68c.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

iv.) 'പിന്താരിക്ക,' 'പേരക്ക,' 'ലേലം' മുതലായവ പോൎത്തുഗി
സ്സു വാക്കുകൾ തന്നെ.

v.) 'ആസ്പത്രി', 'റിപ്പൊട്ട,' 'അക്ടു.' മുതലായ ഇങ്ക്ലീഷ് നാമങ്ങ
ൾ തന്നെ.

183. അന്യദേശ്യങ്ങളിൽ ഏതു കൂട്ടം മുഖ്യമായ്തു?

സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ തന്നെ.

184. സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ എത്രവിധം?

'തത്സമം,' 'തത്ഭവം' എന്നീരണ്ടു വിധം ഉള്ളതു.

183. തത്സമം എന്തു?

സംസ്കൃതപ്രകൃതിയൊടു സമമായുള്ള പ്രകൃതിയു
ള്ള വാക്കു.

ഉ-ം. 'മുഖം,' 'ജ്യേഷ്ഠൻ,' 'ഢക്ക,' 'വൎഷം,' 'നിൎവ്വാഹം,' മുതലാ
യവ.

186. തത്ഭവം എന്തു?

സംസ്കൃതശബ്ദത്തിൽനിന്നുത്ഭവിച്ചു ഒരൊപ്ര
കാരത്തിൽ ദുഷിച്ചുപോയവാക്കു.

ഉ-ം. 'മുകം,' 'ഏട്ടൻ,' 'ചേട്ടൻ,' 'ഉടക്കു,' 'വരിൎഷം,' 'നിറുവാ
ഹം' മുതലായവ.

187. തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴിക്കൊരു ചട്ടം ഇല്ലയൊ?

അതു പലപ്രകാരം ഉള്ളതാകകൊണ്ടു സംക്ഷേ
പിച്ചു പറവാൻ പ്രയാസം; ഈ താഴെ കാണി
ച്ചിരിക്കുന്ന ഉദാഹരണങ്ങളെ വിചാരിച്ചു കൊ
ണ്ടു അതിൻ്റെ ക്രമം പഠിക്കണം:

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/155&oldid=181390" എന്ന താളിൽനിന്ന് ശേഖരിച്ചത്