താൾ:CiXIV68c.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

പദജനനം.

179. ധാതു എന്നതു എന്തു?

പദം ആദ്യത്തിൽ ഏതു മൂലാക്ഷരക്കൂട്ടത്തിൽ നി
ന്നു ജനിക്കുന്നുവൊ, ആ മൂലാക്ഷരക്കൂട്ടം തന്നെ
ധാതു.

180. ഈ മലയാളത്തിൽ നടക്കുന്ന പദങ്ങളുടെ ഉല്പത്തി എത്ര വി
ധം ഉള്ളതു?

പദങ്ങൾ ഉത്ഭവിച്ചതു രണ്ടു വിധത്തിൽ അത്രെ.
ചിലതു 'ദേശ്യം' ചിലതു പരദേശഭാഷകളിൽ
നിന്നുവന്ന 'അന്യദേശ്യം' എന്നിങ്ങിനെ രണ്ടു
വിധം ഉള്ളതു.

181. ദേശ്യങ്ങൾ എങ്ങിനെ?

ഉ-ം. 'തല,' 'നീ,' 'തീ,' 'വാ.'

182. അന്യദേശ്യങ്ങൾ എത്ര വിധം?

അവ പലവിധമുള്ളവ.

i.) ഉ-ം. 'ജലം,' 'മദ്യം,' 'കർണ്ണം,' 'നയനം' മുതലായവ സംസ്കൃ
തശബ്ദങ്ങളിൽനിന്നു വന്നവ.

ii.) 'കത്തു,' 'ചുക്കാൻ,' 'വക്കത്തു,' 'സായ്പു,' 'ബദൽ' മുതലായവ
അറബിഭാഷയിൽനിന്നു വന്നവ.

iii.) 'ചേല,' 'ബീബി,' 'ഹുണ്ടി,' (ഉണ്ടിക) തുടങ്ങിയുള്ളവ ഹിന്തു
സ്താനി ശബ്ദങ്ങൾ തന്നെ.

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/153&oldid=181388" എന്ന താളിൽനിന്ന് ശേഖരിച്ചത്