താൾ:CiXIV68c.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

മേടിച്ചു. ക്രിയ, ബ: സക: അനുസ: അപൂൎണ്ണം, തുവക
ഭൂതക്രി: ന്യൂ:'കൊണ്ടു' എന്ന ക്രിയയാൽ പൂൎണ്ണം*
കൊണ്ടു. ക്രിയ, ബലം, 'പോകും' എന്ന ക്രിയയാൽ പൂ
ൎണ്ണം (മറ്റെല്ലാം 'മേടിച്ചു' എന്നതിനെപോലെ.)
പോകും. ക്രിയ, അബ: അക: അനുസ: അപൂൎണ്ണം (ഒ
ന്നാം) ഭാവി. ശബ്ദന്യൂനം, 'പോൾ' എന്ന നാമ
ത്താൽ പൂൎണ്ണം. †
പോൾ. നാമം, നപു: ഏ: പ്ര: പു: പ്ര: വി: ‡
വഴിയിൽ. നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്ത
മിവിഭക്തി, 'കണ്ടു' എന്ന ക്രിയ എവിടെ വെ
ച്ചെന്നു കാണിക്കുന്നു.
വെച്ചു. ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം,
'തു'വക, ഭൂതക്രി: ന്യൂ: 'കണ്ടു' എന്ന ക്രിയയാൽ
പൂൎണ്ണം.
കണ്ടു. ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, 'തു'
വക ഭൂത. ശ: ന്യൂ: 'ആറു' എന്ന നാമത്താൽ
പൂൎണ്ണം.§
ആറു. നാമം നപു: ഏ: പ്ര: പു: പ്രഥമ: വി:¶
എ. അവ്യയം, ശുദ്ധം.
ദുഷ്ടന്മാർ. നാമം, പു: ബ: പ്ര: പു: പ്ര: വി:‖

* 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.

† 'ബ്രാഹ്മണൻ' എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ

‡ 'ദുഷ്ടന്മാർ' എന്ന ആഖ്യയുടേ അപൂൎണ്ണ ക്രിയ.

§ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.

¶ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.

‖ കൂടി, 'നിശ്ചയിച്ചു' എന്ന ക്രിയകളുടെ ആഖ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/147&oldid=181382" എന്ന താളിൽനിന്ന് ശേഖരിച്ചത്