താൾ:CiXIV68c.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

വ്യാകരിക്കേണ്ടുന്നരീതി.

ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ
മേടിച്ചു കൊണ്ടുപോകുമ്പൊൾ വഴിയിൽ വെച്ചു ക
ണ്ടാറെ ദുഷ്ടന്മാർ പലരും കൂടി ബ്രാഹ്മണൻ ആട്ടി
നെ വിട്ടു പോകത്തക്കവണ്ണം ഒരു ഉപായം ചെയ്യേ
ണം എന്നു നിശ്ചയിച്ചു.

ഒരു ബ്രാഹ്മണൻ നാമം, സമാസം, പുല്ലിംഗം, ഏകവചനം, പ്ര
ഥമപുരുഷൻ, പ്രഥമവിഭക്തി. * (ഇതിൽ 'ഒരു'
എന്നതു, 'ഒന്നു' എന്ന സംഖ്യാനാമത്തിൻ്റെ സ
മാസരൂപം.)
യാഗം നാമം, നപുംസകലിംഗം, ഏകവചനം, പ്രഥ
മപുരുഷൻ, പ്രഥമവിഭക്തി. †
ചെയ്വാൻ ക്രിയ, അബലം, സകൎമ്മകം, അനുസരണം,
അപൂൎണ്ണം, ഭാവിക്രിയാന്യൂനം, 'മേടിച്ചു' എന്ന
ക്രിയയാൽ പൂൎണ്ണം. ‡
ആട്ടിനെ നാമം, നപുംസകലിംഗം, ഏ. വ: പ്രഥമപുരു
ഷൻ, ദ്വിതീയ വിഭക്തി. §

* 'ചെയ്വാൻ', 'മേടിച്ചു', 'കൊണ്ടു', 'പോകും'. എന്ന ക്രിയകളുടെ ആ
ഖ്യ; ആഖ്യാതം, കൎമ്മം, ആശ്രിതാധികരണം, ഇത്യാദികൾ വാ
ക്യകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു ഇവിടെ വ്യാകരിക്കുന്ന
തിൽ കാണിപ്പാൻ പാടില്ല; എങ്കിലും ഉപാദ്ധ്യായ കുട്ടികൾ ഇവിടെ
സൂചകമാൎഗ്ഗമെ കാണിച്ചിരിക്കുന്നതു ഗ്രഹിപ്പാൻ വെണ്ടി ആവശ്യമായു
ള്ളതു വാക്കാൽ കുറെ ധരിപ്പിക്കെണം.

† ആശ്രിതാധികരണം; ചെയ്വാൻ എന്ന ക്രിയയുടെ കൎമ്മം.

‡ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂണ്ണക്രിയ.

§ മേടിച്ചു എന്ന ക്രിയയുടെ കൎമ്മം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/145&oldid=181380" എന്ന താളിൽനിന്ന് ശേഖരിച്ചത്