താൾ:CiXIV68c.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

176. ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യ
യമായിരിപ്പാൻ പാടുണ്ടൊ?

ഇല്ല; അതുകൊണ്ടു, 'ഇട്ടു,' 'കൊണ്ടു,' 'വേണ്ടി,'
'കൂടി,' 'പട്ടു,' 'എന്നു,' 'ആയി' മുതലായവകൾ അ
വ്യയങ്ങൾ അല്ല; കാരണം, അവകൾ, 'ആകു,'
'ഇടു' 'വേണ്ടു,' ‘കൂടു,' 'പടു,' (=പെടു,) 'കൊള്ളു,'
എൻ ആകു എന്ന ധാതുക്കളിൽ നിന്നുണ്ടായ ഭൂ
തക്രിയാന്യൂനങ്ങളും, ഇപ്രകാരം ‘കൂട' എന്നതു
'കൂടു' എന്നതിൻ്റെ ഭാവരൂപവും, 'മേല്പെട്ടു' എ
ന്നതു 'മേല്പെടു' എന്ന സമാസക്രിയയിൽനിന്നു
ണ്ടായ ഭൂതക്രിയാന്യൂനവും ആകുന്നു.

117. ഏതെങ്കിലും ഒരുവിഭക്തിഅവ്യയമായിരിപ്പാൻ പാടുണ്ടൊ?

പാടില്ല; അതുകൊണ്ടു 'മുന്നാലെ,' എന്ന തൃതീയ
യും, 'അന്നേക്കു,' 'വരെക്കു,’ എന്ന ചതുൎത്ഥിക
ളും, 'ദൂരത്തു,' 'അകത്തു,' എന്ന അദേശരൂപങ്ങ
ളും, മറ്റും അവ്യയങ്ങളായിരിപ്പാൻ പാടില്ല.

178. അവ്യയങ്ങൾഅല്ലെന്നു തിരിച്ചറിവാനായി മറെറ്റുന്തു വഴിക
ളുണ്ടു?

i.) ഒരു ദ്വിതീയവിഭക്തിയെ ഭരിക്കുന്ന പദം അ
വ്യയം അല്ല; അതു സകൎമ്മകക്രിയയായിരിക്കും.
അതുകൊണ്ടു, 'കൊണ്ട' വിശേഷിച്ചു,' 'പോ
ലെ' എന്നവ അവ്യയങ്ങൾ അല്ല; കാരണം, 'രാ
മനെകൊണ്ടു' 'ദേവേന്ദ്രനെ പോലെ,' 'ലക്ഷ്മണ
നെ വിശേഷിച്ചു,' എന്നു പറഞ്ഞുവരുന്നുണ്ടു.

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/139&oldid=181374" എന്ന താളിൽനിന്ന് ശേഖരിച്ചത്