താൾ:CiXIV68c.pdf/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 123 —

165. 'വെൺ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?

വേണം എന്ന ഒന്നാം ഭാവി ഒന്നുതന്നെ പ്രമാ
ണം. വൎത്തമാനപ്രയോഗത്തിൽ തന്നെ ഇതു ന
ടക്കുന്നു; വേണുകിൽ, എന്ന സംഭാവനയും വേ
ണുകിലും എന്ന അനുവാദകവും കൂടെ ചിലപ്പൊ
ൾ കാണും മറ്റു രൂപങ്ങൾക്കു പകരം 'വേണ്ടു'
എന്നതിൽ നിന്നുണ്ടായ രൂപങ്ങൾ ഉപയോഗി
ച്ചു വരുന്നു.

166. 'തകു', 'മികു', എന്ന ധാതുക്കൾക്കു ശേഷമായ്വന്നിട്ടുള്ള ക്രിയാ
രൂപങ്ങൾ ഏവ?

അവകൾക്കു, 'തകും' 'മികും' എന്ന ഒന്നാം ഭാവി
യും, 'തകൂ' 'മികൂ' എന്ന രണ്ടാം ഭാവിയും 'തക്ക' 'മി
ക്ക' എന്ന ഭൂതശബ്ദന്യൂനവും മാത്രം ഉണ്ടു.

167. ശേഷം ചില ഊനക്രിയകൾ ഉണ്ടൊ?

i.) 'പോൽ' ധാതു; ഇതിൻ്റെ ഒന്നാം ഭാവിപോലും;
ക്രിയാനാമവും ഭാവരൂപം പോല, പോല (വെ);
ഇതുകൂടാതെ ഇതിന്നു മറ്റൊരു രൂപങ്ങളും ഇല്ല
പക്ഷെ 'ഒരുപോലെ', 'ഉണ്ടുപോൽ', മുതലായ
വയിലെ 'പോൽ' എന്നുള്ളതു 'ചൊൽ' എന്നതി
ൻ്റെ രൂപത്താൽ വരുന്ന ശുദ്ധനാമം തന്നെ.

ii.) മേൽ ധാതു; ഇതിൻ്റെ രണ്ടാം ഭാവി 'മേലു'
നിഷേധഭാവി 'മേലാ', നിഷേധക്രിയാനാമം,
'മേലായ്ക'.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/131&oldid=181366" എന്ന താളിൽനിന്ന് ശേഖരിച്ചത്