താൾ:CiXIV68c.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

പൂൎണ്ണനിഷേധത്തോടു 'ത' 'ത്ത' ചേൎക്കയാൽ ഉ
ണ്ടാകുന്നതു തന്നെ.

ഉ-ം. 'വരാത,' 'വരാത്ത'.

ഇവയിൽ നിന്നുണ്ടാകുന്ന ക്രിയാപുരുഷനാമങ്ങ
ൾ 'വരാത്തവൻ,' 'വരാത്തവൾ,' 'വരാത്തതു,'
'വരാത്തവർ,' 'വരാത്തവ' എന്ന രൂപത്തിൽ ത
ന്നെ നടക്കും.

155. നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടൊ?

ഉണ്ടു. ഒന്നാമത്തേതു. മേൽപറഞ്ഞുനിഷേധ പൂ
ൎണ്ണക്രിയയോടു 'തെ' പ്രത്യയവും, രണ്ടാമത്തെ
തു 'ഞ്ഞു' പ്രത്യയവും ചേൎക്കുന്നതിനാൽ ഉണ്ടാകും.

ഉ-ം. 'വരാതെ', 'ചെയ്യാതെ', 'നില്ലാതെ', 'നില്ക്കാതെ', 'ഗ്രഹി
യാതെ' വരാഞ്ഞു ഇത്യാദി.


156. വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടൊ?

ഉണ്ടു; മലയാളികൾ മേൽപറഞ്ഞനിഷേധ പൂ
ൎണ്ണക്രിയയോടു 'ഇന്നു' എന്ന പ്രത്യയം ചേൎത്തി
ട്ടു ഒരു വൎത്തമാനത്തെ നിൎമ്മിച്ചിരിക്കുന്നു.

ഉ-ം. 'വരായിന്നു', 'അറിയായിന്നു', എന്നീരൂപങ്ങൾ തന്നെ. അ
വ പിന്നെത്തതിൽ 'വരായുന്നു', അറിയായുന്നു, വരാഞ്ഞു, അറിയാ
ഞ്ഞു എന്നു വന്നു.

ഇങ്ങിനെ ഇതിൽനിന്നൊരു പൂൎണ്ണക്രിയയു
ണ്ടായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/117&oldid=181352" എന്ന താളിൽനിന്ന് ശേഖരിച്ചത്