താൾ:CiXIV68c.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

ഉ-ം. 'അകലുന്നിതു,' 'വന്നിതു,' 'ആവിതു,' 'അറിയുന്നിതു; 'തീ
ൎന്നിതു' 'പോവുതു.

ഇവറ്റിൽ അനുഭവം ചിലപ്പൊൾ ത്രികാലങ്ങ
ളിലെ പൂൎണ്ണക്രിയയോടൊക്കും;

'ഒന്നു' എന്നതും ചേൎത്താൽ ശബ്ദന്യൂനത്താ
ലുണ്ടായ നപുംസകക്രിയാപുരുഷനാമത്തിന്നു
കൊള്ളാം.

ഉ-ം. ഏ: വ: 'ഇടുന്നൊന്നു,' 'ചെയ്തൊന്നു,' 'ഇരിപ്പൊന്നു.'

ബ: വ: 'ഇരുന്നൊ ചിലവ,' 'ഇരിപ്പൊ ചിലവ.'

സംഭാവനാനുവാദകങ്ങൾ.

146. സംഭാവന എന്നതു എന്തു?

ഇന്നതു സംഭവിച്ചാൽ മറ്റൊന്നു സംഭവിക്കും
എന്നുള്ള ഭാവത്തിൽ വരുന്ന അപൂൎണ്ണക്രിയാ
രൂപം തന്നെ.


147. ഒന്നാം സംഭാവന എങ്ങിനെ ഉണ്ടാകും?

ഭൂതത്തിൻ്റെ ക്രിയാന്യൂനത്തോടു 'ആൽ' (=ആ
കിൽ) ചേരുന്നതിനാൽ ഉണ്ടാകും.

ഉ-ം. 'ആയാൽ,' 'ഊതിയാൽ,' (=ഊതിനാൽ,) 'പുക്കാൽ,' 'കൊ
ടുത്താൽ'.

148. രണ്ടാം സംഭാവന എങ്ങിനെ ഉണ്ടാകും?

ഒന്നാം ക്രിയാനാമത്തോടു 'ഇൽ' എന്നുള്ള സ
പ്തമിപ്രത്യയം ചേരുന്നതിനാൽ ഉണ്ടാകും; അ
കാരം ലോപിച്ചുപോകും.

ഉ-ം. 'ആകിൽ', 'വരികിൽ', 'ചൊൽകിൽ', 'കൊടുക്കിൽ', അ
തിൻവണ്ണം 'ഒന്നുകിൽ', എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/111&oldid=181346" എന്ന താളിൽനിന്ന് ശേഖരിച്ചത്