താൾ:CiXIV68c.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 99 —

ചില പഴയ ഊനക്രിയകളോടു ചേൎക്കുന്നതുണ്ടു;
ആവകക്രിയകൾ ക്രിയാഭാവം വിട്ടു, നാമങ്ങളുടെ
ഗുണലക്ഷണാദികൾ മാത്രം, പ്രവൃത്തിച്ചതിനാ
ൽ കാലഭേദം ഇല്ലാതായ്പോയ്തു കൊണ്ടു, കാലപ്രത്യ
യങ്ങൾ കൂടാതെ നടക്കുന്നു; ഇങ്ങിനെയുള്ള രൂ
പത്തിന്നു അകാലശബ്ദന്യൂനമെന്നു പറയാം.

ഉ-ം. നല്ല, വല്ല, പഴയ.

148. ഭാവിയുടെ ശബ്ദന്യൂനം എങ്ങിനെ?

രണ്ടു ഭാവിരൂപങ്ങളും അകാരം കൂടാതെ പ്രയോ
ഗിക്കുന്നു.

i.) ഉ-ം. (ഒന്നാം ഭാവി) 'ആകും കാലം,' 'ആംപോൾ,' 'കൊടു
ക്കും നേരം;' ഇവയിൽ, 'ആകം,' 'ആം,' 'കൊടുക്കും,' എന്ന ക്രി
യകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.

ii.) (രണ്ടാം ഭാവി) 'ആവോളം,' 'പോവോളം,' 'മരിപ്പോരു
വൻ' ഇവയിൽ 'ആ (വു,)' 'പോ (വൂ,)' 'മരിപ്പു,' എന്ന ക്രിയ
കൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/107&oldid=181342" എന്ന താളിൽനിന്ന് ശേഖരിച്ചത്