താൾ:CiXIV68c.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 97 —

ഉ-ം. 'വരുന്ന ആൾ,' 'പോയ കുട്ടി,' എന്നീരണ്ടു വാചകങ്ങളി,
ൽ 'വരുന്ന,' 'പോയ,' എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരുന്ന
'ആൾ,' 'കുട്ടി,' എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു; അതു
കൊണ്ടു 'വരുന്ന,' 'പോയ' എന്നുള്ള ക്രിയകൾ ശബ്ദന്യൂനങ്ങൾ
അത്രെ.

141. വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എ
ങ്ങിനെ?

ക്രിയാന്യൂനത്തോടു 'അ' എന്ന പ്രത്യയം ചേരു
കയാൽ തന്നെ.

ക്രിയാ
ന്യൂനം.
ശബ്ദ
ന്യൂനം.
ക്രിയാ
ന്യൂനം.
ശബ്ദ
ന്യൂനം.
ആകുന്നു +അ =ആകുന്ന പുകുന്നു +അ =പുകുന്ന
ആയ് +അ =ആയ (ആ
കിയ)
പുക്കി +അ =പുക്കിയ
(പുക്ക)
കൊടുക്കുന്നു +അ = കൊടുക്കുന്ന വെളുക്കുന്നു +അ =വെളുക്കുന്ന
കൊടുത്തു +അ =കൊടുത്ത വെളുത്തു = വെളുത്ത


142. 'അ' എന്നുള്ള ശബ്ദന്യൂന പ്രത്യയം കാലപ്രത്രയം കൂടാ
തെ ചേൎക്കുന്നതുണ്ടൊ?

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/105&oldid=181340" എന്ന താളിൽനിന്ന് ശേഖരിച്ചത്