താൾ:CiXIV68c.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

III. ക്രിയാന്യൂനങ്ങൾ.

136. ക്രിയാന്യൂനം (വിനയേച്ചം) എന്നുള്ളതു എന്തു?

വേറൊരു ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അ
പൂൎണ്ണക്രിയതന്നെ ക്രിയാന്യൂനം (വിനയെച്ചം).

ഉ-ം. 'അതുപോയ്പൊയി', എന്ന വാചകത്തിൽ രണ്ടാമത്തെ 'പോ
യി', എന്നുള്ളതു ഭൂതകാലം തന്നെ; ഒന്നാമത്തെ 'പോയ് എന്നു',
ള്ളതു ക്രിയാന്യൂനം; 'കൊല്ലുവാൻ വരുന്നു', എന്നവാചകത്തിൽ
'കൊല്ലുവാൻ', എന്നതിൻ്റെ അൎത്ഥം 'വരുന്നു', എന്ന പദത്താൽ
അത്രെ പൂൎണ്ണമായി വരുന്നതുകൊണ്ട 'കൊല്ലുവാൻ' ക്രിയാന്യൂനം
എന്നു സ്പഷ്ടം.

137. ഭൂതകാലത്തിൻ്റെ ക്രിയാന്യൂനത്തിന്നു എന്തുരൂപം കൊള്ളാം?

ഭൂതരൂപമത്രെ; ഒടുക്കത്തെ സ്വരം ഉച്ചാരണത്തി
ലും, എഴുത്തിലും, കഴിയുന്നേടത്തോളം ചുരുങ്ങി
പോകും.

ഉ-ം. 'ആയ്ക്കൊണ്ടു', ഇതിൽ 'ആയ്' എന്നുള്ളതു ഭൂതക്രിയാന്യൂനം;
'വന്നെടുത്തു', ഇതിൽ 'വന്നു', എന്നതു ഭൂതക്രിയാന്യൂനം; 'വായി
ച്ചുകൂടാ', 'വായിച്ചൂടാ' 'ഇതിൽ 'വായിച്ചു' എന്നതു ഭൂതക്രിയാന്യൂ
നം; 'ആയി', 'വന്നു', എന്ന ഭൂതങ്ങൾ 'ആയ്', 'വന്നു്', എന്നിങ്ങി
നെ ചുരുങ്ങിപ്പോയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68c.pdf/101&oldid=181336" എന്ന താളിൽനിന്ന് ശേഖരിച്ചത്