താൾ:CiXIV68b-1.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

ആഖ്യ, കൎമ്മം, വിശേഷണം എന്നിവറ്റിന്റെ
സ്ഥാനത്തിൽ മാത്രം നില്ക്കും.

248. കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീനവാക്യങ്ങൾ എ
ങ്ങിനെ?
കൎമ്മമൊ, ആഖ്യയൊ ആയി നില്ക്കുന്ന അധീന
വാക്യങ്ങൾക്കു പിന്നിൽ 'എൻ' (=പറ, വിചാരി
ക്കു്) ധാതുവിന്റെ അപൂൎണ്ണക്രിയയിൽ ഒന്നു
വേണം; 'എൻ' ധാതുകൎത്തൃപ്രയോഗത്തിൽ *
നടന്നാൽ അവ അതിന്നു കൎമ്മങ്ങൾ തന്നെ;
കൎമ്മണിപ്രയോഗത്തിൽ നടന്നാൽ ആഖ്യകളും
തന്നെ; ഇവറ്റിന്നു സൂചിതവാക്യമെന്നു പറ
യുന്നു.
ഉ-ം. 1. 'അടിയത്തിന്നു തരികയും വേണം' എന്നുണൎത്തിച്ചു;
2. 'വേണ്ടു' എന്നതു കേട്ടു നൃപൻ.

249. വിശേഷണങ്ങളായി ഉപയോഗിച്ചുവരുന്ന അധീനവാക്യ
ങ്ങൾ എവ?
ആദ്യത്തിൽ ചോദ്യപ്രതിസംജ്ഞ നില്ക്കയും, പ്ര
ധാനവാക്യത്തിൽ ഒരു ചൂണ്ടു പേരിന്നു സം
ബന്ധിക്കുകയും ചെയ്യുന്നവ വിശേഷണങ്ങ
ളായി ഉപയോഗിച്ചു വരുന്ന അധീനവാക്യ
ങ്ങൾ തന്നെ; ഇവറ്റിന്നു സംബന്ധിതവാക്യ
ങ്ങൾ എന്നുപേർ; ഈവക മേൽപറഞ്ഞ ചൂണ്ടു
പേൎക്കു വിശേഷണം തന്നെ; അവറ്റോടു 'ഒ'
അവ്യയം പലപ്പോഴും ചേരും.
ഉ-ം 'യാതൊരു ജനത്തിനും യാതൊരു ജനം പ്രിയം' ആയ
വന്നു് അവൻ പ്രിയൻ.

250. പ്രധാനവാക്യം എന്നതു എന്തു?

* 302, 303 ചോദ്യങ്ങളിൽ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/96&oldid=183899" എന്ന താളിൽനിന്ന് ശേഖരിച്ചത്