താൾ:CiXIV68b-1.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

ചെയ്യുന്നു; അതുകൊണ്ടു എല്ലാ ഉപവാക്യങ്ങളും,
ഒറ്റപ്പദത്തെപ്പോലെ ആഖ്യാവിശേഷണമൊ,
ആഖ്യാതവിശേഷണമൊ ആയിരിക്കും.
1. ഉ-ം. (ശബ്ദന്യൂനോപവാക്യം.) 'കെട്ടിയിട്ട' നായിക്കു കുപ്പ
യെല്ലാം ചോറു;
2. (ക്രിയാന്യൂനോപവാക്യം.) 'കീഴോട്ടു പോരുവാൻ' ഏതും
പണിയില്ല; 'മോക്ഷം ഒഴിഞ്ഞു' കരുതായ്ക നീ ഏതും;
3. (സംഭാവനോപവാക്യം.) 'നിരൂപിച്ചാൽ' വരുവാനുള്ളാപ
ത്തു പോക്കാമൊ?
4. (അനുവാദകോപവാക്യം.) 'ഉണ്ണിക്കിടാക്കൾ പിഴച്ചു കാൽ
വെക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാവിന്നു;
5. (ഭാവരൂപോപവാക്യം.) പൂൎണ്ണതെളിവു എന്റെ പറ്റിൽ
ഇരിക്കെ അവന്നായ് വിധിപ്പാൻ പാടുള്ളതല്ല;
6. (ക്രിയാനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാ
ക്യം.) കല്മഷം ആകുന്നതു 'ധൎമ്മത്തെ മറക്കയാൽ';
7. (ക്രിയാപുരുഷനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപ
വാക്യം.) 'ചൊന്നതിനെ' കേട്ടു.

246. വിശേഷണങ്ങളായ്നടക്കാത്ത ഉപവാക്യങ്ങൾ ഏവ?
പ്രഥമ വിഭക്തിയിൽ ഉള്ള ക്രിയാനാമത്താലൊ,
ക്രിയാപുരുഷ നാമത്താലൊ അവസാനിച്ച ഉ
പവാക്യങ്ങൾ വിശേഷണങ്ങളായ്നടക്കുന്നില്ല;
ഇവ നാമങ്ങൾക്കു പകരം ആഖ്യ, ആഖ്യാതം,
കൎമ്മം എന്നവയായി പ്രയോഗിക്കാം.
ഉ-ം. 'അതു ഇങ്ങു കൊണ്ടുപോരുകയും' വേണം; 'ഞാൻ പരി
ഗ്രഹിക്ക'യില്ല; 'കലികടക്ക'യായതു; 'മൎയ്യാദലംഘിക്ക'യോഗ്യമല്ല.

247. അധീനവാക്യം എന്നതു എന്തു?
അധീനവാക്യത്തിനു ഭിന്നാഖ്യാഖ്യാതങ്ങളും പൂ
ൎണ്ണക്രിയയും ഉണ്ടായിരുന്നാലും, അതു സ്വാത
ന്ത്ര്യമായി നില്ക്കാതെ മറ്റൊരു വാക്യത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/95&oldid=183898" എന്ന താളിൽനിന്ന് ശേഖരിച്ചത്