താൾ:CiXIV68b-1.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 85 —


'അവൻ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ ഞാൻ കണ്ടു',
എന്നതിൽ 'കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ' എന്നതു
കൎമ്മം.
ii.) അവസാനത്തെ ക്രിയ ഒഴികെ മറ്റെല്ലാം ഭൂ
തക്രിയാന്യൂനങ്ങൾ ആകുന്നതിനാൽ; ഒടുക്കത്തെ
തു സമയം പോലെ പൂൎണ്ണക്രിയ, ക്രിയാനാമം,
ഭാവരൂപം മുതലായവറ്റിൽ ഒന്നായിരിക്കെണം.

ഉ-ം. 'ബ്രാഹ്മണരെ കൊണ്ടു വന്നു് കേരളത്തിൽ പാൎപ്പിച്ചു';
'വരുണനെ സേവിച്ചു് തപസ്സു ചെയ്തു'.

വിശേഷണങ്ങൾ.

235. വിശേഷണങ്ങൾ എന്നവ എന്തു?
ആഖ്യാതത്തിന്നും ആഖ്യക്കും കൎമ്മത്തിന്നും അ
താതുസമയത്തുള്ള വിശേഷങ്ങളെകുറിച്ചു കാണി
ക്കുന്ന പദങ്ങൾ വിശേഷണങ്ങൾ എന്നു പേർ
പെടുന്നു.
ഉ-ം. (ആഖ്യാതത്തിന്നു) പൈങ്കിളി 'തെളിവിൽ' പാടി;
(ആഖ്യക്കു) 'ഭൂമിപൻ' സുദൎശനൻ വിചാരിച്ചു;
(കൎമ്മത്തിന്നു) ശാസ്ത്രം 'ഒന്നു'രചെയ്യാം.
മേൽപറഞ്ഞവറ്റിൽ 'തെളിവിൽ', 'ഭൂമിപൻ', 'ഒന്നു' എന്നവ
വിശേഷണങ്ങൾതന്നെ.

236. വിശേഷണങ്ങൾ എത്രവക?
ആഖ്യയെ വിശേഷിക്കുന്ന ആഖ്യാവിശേഷണ
മെന്നും, ആഖ്യാതത്തെ വിശേഷിക്കുന്ന ആഖ്യാ
തവിശേഷണമെന്നും, കൎമ്മത്തെ വിശേഷിക്കു
ന്ന കൎമ്മവിശേഷണമെന്നും ഈ മൂന്നു തന്നെ.

237. ആഖ്യാതവിശേഷണങ്ങൾ എങ്ങിനെ?
ആഖ്യാതവിശേഷണങ്ങൾ, (1) ഒറ്റപ്പദം മാത്ര
മൊ, (2) വാക്യം ഉപവാക്യം (243) അല്ലാത്ത പല
പദങ്ങളൊ, (3) ഉപവാക്യങ്ങളൊ, ആയിരിക്കാം.


8

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/89&oldid=183892" എന്ന താളിൽനിന്ന് ശേഖരിച്ചത്