താൾ:CiXIV68b-1.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

ഉ-ം. 'അകപ്പെടു', 'ഭയപ്പെടു',' ഉണ്ടാക്കു', 'നന്നാക്കു', 'ഉരുമായു',
'വേറുതിരിക്കു', 'ഉൾകൊള്ളു', 'കൈക്കൊള്ളു'.

III. വാക്യകാണ്ഡം.

വാക്യപങ്കുകൾ.

225. വാക്യം എന്നതു എന്തു?
തികവുള്ള അഭിപ്രായം ജനിപ്പാൻ തക്കവണ്ണം
പദങ്ങളെ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നതു
വാക്യം.
ഉ-ം. 'മുക്തിസിദ്ധിച്ചു'; 'കാമം കാലൻ'.

ആഖ്യാഖ്യാതകൎമ്മങ്ങൾ.

226. വാക്യത്തിന്നു എത്രപദം വേണം?
വാക്യത്തിന്നു, ആഖ്യ കാണിക്കേണ്ടതിന്നു ഒ
ന്നു, ആഖ്യാതം കാണിക്കെണ്ടതിന്നു മറ്റൊന്നു,
ഇങ്ങിനെ രണ്ടു പദംതന്നെ സ്പഷ്ടമായെങ്കിലും,
അസ്പഷ്ടമായെങ്കിലും, ഒരു വാക്യത്തിൽ അടങ്ങി
യിരിക്കണം.
ഉ-ം. 'നീപോ'; 'പോ'.

227. ആഖ്യ ആഖ്യാതം എന്നവ എന്തു?
നാം ഏതിനെ കുറിച്ചു പറയുന്നുവൊ അതിനെ
അറിയിക്കുന്നതു ആഖ്യ; ആയതു ക്രിയയെ ഭരി
ക്കുന്ന പ്രഥമതന്നെ.
ഉ-ം. 'കേളൻ നല്ലവൻ', ഇതിൽ, 'കേളൻ' എന്നതു ആഖ്യ;
ആ ആഖ്യയെ കുറിച്ചു അറിയിക്കുന്ന നാമം
താൻ, ക്രിയ താൻ, ആഖ്യാതം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/85&oldid=183888" എന്ന താളിൽനിന്ന് ശേഖരിച്ചത്