താൾ:CiXIV68b-1.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

പ്പാൻ പാടില്ല; മറ്റു ചിലവ ശബ്ദന്യൂനങ്ങളെ
കുറിച്ചുള്ള (143ാം) ഉത്തരത്തിൽ കാണിച്ച പ്ര
കാരം ക്രിയകളുടെ ശബ്ദന്യൂനങ്ങളും ആകുന്നു.
ഉ-ം. 'വെളുത്ത വസ്ത്രം'; ഇതിൽ 'വെളുത്ത' എന്നതു വെളുക്കുക എന്ന ക്രിയയിൽനിന്നുണ്ടായ ശബ്ദന്യൂനം.
മറ്റു ചിലവ നാമങ്ങളുടെ ഷഷ്ഠികളാകുന്നു.
ഉ-ം. മാധുൎയ്യത്തിന്റെ വാക്കു.
മറ്റു ചിലവ ഒരു നാമത്താലും, 'ഉള്ള', 'ആയ',
'ആയുള്ള' മുതലായ ക്രിയകളാലും ഉണ്ടാകും.
ഉ-ം. 'പക്ഷമായുള്ളവാക്കു'; ഈ സംഗതിയിൽ ആദ്യത്തെ നാമം
'പക്ഷം' എന്നതുവേറെ, 'ആയ', എന്നതു വേറെ, 'ഉള്ള' എന്നതു
വേറെ, വിശേഷിക്കപ്പെടുന്ന നാമമായ 'വാക്കു', എന്നതു വേറയും,
വ്യാകരിക്കേണ്ടതാകുന്നു; 'പക്ഷമായുള്ള വാക്കു' എന്നതു സമാസം
അല്ല; അതു പ്രത്യേകം പ്രത്യേകം ആയുള്ള നാലു പദങ്ങൾ തന്നെ.

223. ഒരു വിശേഷണമാക്കേണ്ടതിന്നു പല വാക്കുകളെ ഇപ്രകാരം
ചേൎപ്പാൻ കാരണം എന്തു?
മലയായ്മയിൽ ഗുണവാചകങ്ങൾ ഇല്ലായ്കകൊ
ണ്ടത്രെ വിശേഷണമാക്കേണ്ടതിന്നു പല വാക്കു
കളെ ഇപ്രകാരം ചേൎത്തതു; 'പക്ഷമായുള്ള'
എന്നതു ഗുണവാചകം അല്ല; അതിനെ മൂന്നു
പദങ്ങളാക്കി വിഭാഗിച്ചു ഓരോന്നിനെ വെവ്വേ
റെ വ്യാകരിക്കാം.

224. സമാസിത ക്രിയകൾ ഉണ്ടൊ?
സമാസിതക്രിയകൾ അനേകം ഉണ്ടു; ഇവ
റ്റിൽ മിക്കതും പൂൎവ്വപദം നാമവും, പരപദം 'പെ
ടുന്നു', 'ആകുന്നു' മുതലായ ചില ക്രിയകളും ആ
യിരിക്കും; നാമത്തിന്നു പ്രത്യയമുണ്ടായാൽ ലോ
പിച്ചു പരം വരുന്ന ഖരത്തിന്നു ദിത്വം വരും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/84&oldid=183887" എന്ന താളിൽനിന്ന് ശേഖരിച്ചത്