താൾ:CiXIV68b-1.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

ഉ-ം. 'ചേവടി', 'കാരീയം', 'പേരാൽ', 'ആരുയിർ'.

219. ഇങ്ങിനെയുള്ള ധാതുവിന്നു ആഗമം വരുമൊ?
ഇങ്ങിനെയുള്ള ചില ധാതുവിന്നു 'അം', 'ഇൻ'
എന്നുള്ള സമാസ പ്രത്യയങ്ങൾ ആഗമമായ്വരും.
ഉ-ം. 'ഇളന്തല' (=ഇളം തല,) കരിങ്കൽ, (=കരിൻകൽ.) *

220. സമാസത്തിൽ ദ്വിത്വം വരുമൊ?
ദേശ്യസമാസങ്ങളിൽ പൂൎവ്വപദം (52) പറഞ്ഞ
സംഗതികളിലല്ലാതെ സ്വരാന്തമാകട്ടെ, യരലാ
ദ്യന്തം ആകട്ടെ ആയിരുന്നാൽ വരുന്ന ഖരങ്ങ
ളിൽ ദ്വിത്വമായ്വരുന്നതുമാം.

221. സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണമൊ?
സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേ
ണ്ട; സമാസിതനാമത്തിൽ എത്ര പദങ്ങൾ ഇരു
ന്നാലും അവയെല്ലാം ഒന്നാക്കി എടുത്തു വ്യാകരി
ക്കേണ്ടതാകുന്നു.
ഉ-ം. 'സാമദാനാദി ശ്രീമന്നീതിശാസ്ത്രകൎത്താക്കൾ' എന്നതിനെ
വിഭാഗിച്ചു വ്യാകരിക്കേണ്ട—എന്നാൽ മുഴുവനും കൂടെ ഒരു സ
മാസനാമമായെടുത്തു വ്യാകരിക്കേണ്ടതാകുന്നു.

222. നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിനെ
കുറിച്ചു വല്ലതും പറവാനുണ്ടൊ?
നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാക
രിക്കുന്നതിൽ കുറെ സൂക്ഷ്മം വേണ്ടതാകുന്നു; മു
മ്പെ (221)ൽ കാണിച്ചപ്രകാരം ചിലവ സമാസ
ത്താൽ ചേരുന്ന ധാതുക്കൾ ആകുന്നു; ആയതു
കൊണ്ടു അവറ്റെ വെവ്വേറെ എടുത്തു വ്യാകരി

* 'ഇളം' 'കരിം' പഴയ ഭാവിശബ്ദന്യൂനങ്ങളായും വ്യാകരിക്കാം.
(ചൊ: 217. 218. നോക്കുക.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/83&oldid=183886" എന്ന താളിൽനിന്ന് ശേഖരിച്ചത്