താൾ:CiXIV68b-1.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

പെടു (പെടുക്കു) 'പെടുത്തു';
വാടു, 'വാട്ടു';
കാൺ, 'കാട്ടു';
ആറു, 'ആറ്റു';
അകൽ, 'അകറ്റു';
തീൻ, 'തീറ്റു';
കായു, കാച്ചു.

206. മൂന്നാമത്തെവക എങ്ങിനെ?
മൂന്നാമത്തെ വക 'വി', 'പ്പി', 'ഇ' ചേൎക്കയാൽ
തന്നെ.
ഉ-ം. അറി, 'അറിവിക്കു'; 'അറിയിക്കു';
കാൺ, 'കാണ്പിക്കു'; കാണിക്കു;
ചൊൽ, 'ചൊൽവിക്കു'; ചൊല്ലിക്കു;
കാ, 'കാപ്പിക്കു';
ഒ, 'ഒപ്പിക്കു'.

207. എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയൊ ഉള്ളതു?
എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയല്ല
ഉള്ളതു; പലപ്രകാരത്തിലും ഉണ്ടാകും.
ഉ-ം നട, 'നടത്തു'; നടത്തിപ്പിക്കു;
വരിക, 'വരുത്തു' വരുവിക്കു.
ഒരു ഹേതുക്രിയയിൽനിന്നു മറെറാരു ഹേതുക്രി
യയെ ഉണ്ടാക്കാം.
ഉ-ം 'നടത്തിപ്പിക്കു', 'വരുത്തിപ്പിക്കു'.

208. സംസ്കൃതനാമങ്ങളിൽനിന്നു ക്രിയകൾ ഉത്ഭവിക്കുന്നതു എ
ങ്ങിനെ?
i.) അമന്തങ്ങളായ സംസ്കൃതനാമങ്ങളിൽനിന്നു
പ്രത്യേകം ബഹുവിധത്തിലും ക്രിയകൾ ഉത്ഭ
വിക്കും.


7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/79&oldid=183882" എന്ന താളിൽനിന്ന് ശേഖരിച്ചത്