താൾ:CiXIV68b-1.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലയാള വ്യാകരണ
ചോദ്യോത്തരം.

I. അക്ഷര കാണ്ഡം.

1. മലയാള ഭാഷയുടെ അക്ഷരങ്ങൾ എത്ര വിധം ഉള്ളവ?

സ്വരങ്ങൾ ആകുന്ന ഉയിരുകൾ, വ്യഞ്ജനങ്ങൾ
ആകുന്ന മെയ്കൾ ഈ രണ്ടു വിധം അക്ഷര
ങ്ങൾ ഉള്ളവ.

2. സ്വരങ്ങൾ ആകുന്ന ഉയിരുകൾ ഏവ?

അ, ആ, ഇ, ൟ, ഉ, ഊ, ഋ, ഌ, എ, ഏ, ഐ,
ഒ, ഓ, ഔ, അം, അഃ, ൟ പതിനാറും സ്വരങ്ങൾ
ആകുന്ന ഉയിരുകൾ തന്നെ.

3. ഇവറ്റിൽ ഹ്രസ്വങ്ങൾ ആകുന്നതു എത്ര?

അ, ഇ, ഉ, ഋ, ഌ, എ, ഒ, ൟ ഏഴും ഹ്രസ്വ
ങ്ങൾ തന്നെ.

4. ദീൎഘങ്ങൾ ആകുന്നതു എത്ര?

ആ, ൟ, ഊ, ഏ, ഐ, ഓ, ഔ, ൟ ഏഴും ദീൎഘ
ങ്ങൾ ആകുന്നു. ൠ, ൡ, ൟ രണ്ടു ദീൎഘങ്ങൾ
സംസ്കൃതത്തിൽ മാത്രം നടപ്പു.

5. വ്യഞ്ജന ശക്തി കലൎന്നിരിക്കുന്ന സ്വരങ്ങൾ ഏവ?

അം, അഃ ൟ രണ്ടും വ്യഞ്ജന ശക്തി കലൎന്നിരി
ക്കുന്ന സ്വരങ്ങൾ തന്നെ.


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/7&oldid=183810" എന്ന താളിൽനിന്ന് ശേഖരിച്ചത്