താൾ:CiXIV68b-1.pdf/64

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

പദം അവ്യയമായിരിപ്പാൻ പാടില്ല; അതുകൊ
ണ്ടു, 'ഇട്ടു', 'കൊണ്ടു', 'വേണ്ടി', 'കൂടി', 'പട്ടു',
'എന്നു', 'ആയി', മുതലായവ അവ്യയങ്ങൾ അ
ല്ല; കാരണം, അവ, 'ആകു', 'ഇടു' 'വേണ്ടു', ‘കൂടു',
'പടു', (=പെടു,) 'കൊള്ളു', 'എൻ', 'ആകു' എന്ന
ധാതുക്കളിൽ നിന്നുണ്ടായ ഭൂതക്രിയാന്യൂനങ്ങളും,
ഇപ്രകാരം ‘കൂട' എന്നതു 'കൂടു' എന്നതിന്റെ
ഭാവരൂപവും, 'മേല്പെട്ടു' എന്നതു 'മേല്പെടു' എന്ന
സമാസക്രിയയിൽനിന്നുണ്ടായ ഭൂതക്രിയാന്യൂ
നവും ആകുന്നു.

178. ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരിപ്പാൻ പാടുണ്ടൊ?
ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരി
പ്പാൻ പാടില്ല; അതുകൊണ്ടു 'മുന്നാലെ' എന്ന
തൃതീയയും, 'അന്നേക്കു', 'വരെക്കു’ എന്ന ചതു
ൎത്ഥികളും, 'ദൂരത്തു', 'അകത്തു' എന്ന അദേശരൂ
പങ്ങളും മറ്റും അവ്യയങ്ങളായിരിപ്പാൻ പാടില്ല.

179. അവ്യയങ്ങൾഅല്ലെന്നു തിരിച്ചറിവാനായി മറ്റെന്തു വഴിക
ളുണ്ടു?
i.) ഒരു ദ്വിതീയവിഭക്തിയെ ഭരിക്കുന്ന പദം അ
വ്യയം അല്ല; അതു സകൎമ്മകക്രിയയായിരിക്കും.
അതുകൊണ്ടു, 'കൊണ്ടു', വിശേഷിച്ചു', 'പോ
ലെ' എന്നവ അവ്യയങ്ങൾ അല്ല; കാരണം,
'രാമനെകൊണ്ടു' 'ദേവേന്ദ്രനെപോലെ', 'ലക്ഷ്മ
ണനെ 'വിശേഷിച്ചു' എന്നു പറഞ്ഞുവരു
ന്നുണ്ടു.
ii.) ഏതുപദങ്ങൾക്കു പ്രഥമവിഭക്തികൾ ആ
ഖ്യകളായി നില്ക്കുക്കുന്നുവൊ ആവക പദങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/64&oldid=183867" എന്ന താളിൽനിന്ന് ശേഖരിച്ചത്