താൾ:CiXIV68b-1.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

173. ശുദ്ധാവ്യയങ്ങൾ ഏവ?
'ഉം', 'ഓ', 'ഏ', 'ഈ' (അല്ലീ എന്നതിൽ) എ
ന്നിങ്ങിനെ ചിലതു ശുദ്ധാവ്യയങ്ങൾ തന്നെ.

174. അനുകരണ അവ്യയങ്ങൾ ഏവ?
'ഹേ', 'ഹാ', 'ഹോ', 'അയ്യൊ', 'ചീ', 'കൂ', 'ഒം',
'ഉവ്വ', 'കളകള', 'കിലികിലി' എന്നുതുടങ്ങിയുള്ളവ
സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലായ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ അ
നുകരണ അവ്യയങ്ങൾ തന്നെ.

175. വേറെ അവ്യയങ്ങൾ ഉണ്ടൊ?
സംസ്കൃതാവ്യയങ്ങൾ മലയാളത്തിൽ വളരെ
പ്രയോഗിക്കുന്നുണ്ടു.
ഉ-ം. പുനർ, അപി, സദാ, അഥവാ, അന്യഥാ, പ്രതി, ഉപരി,
യദാ, തദാ, കദാ, തത്ര, കുത്ര, കുത്രചിൽ, അഥ, തഥാ, ഏകദാ,
കദാചിൽ, കേചന, ഭ്രയഃ, നൂനം, മുഹുഃ, ദൃഢം മുതലായവ.

176. രൂപഭേദംവരുന്ന ചിലപദങ്ങൾ അവ്യയങ്ങളായി നടക്കു
ന്നില്ലയൊ?
രൂപഭേദം വരുന്ന ചില പദങ്ങൾ അവ്യയങ്ങ
ളായി നടക്കുന്നില്ല; അവ്യയം രൂപഭേദം വരാത്ത
പദം തന്നെ; അതുകൊണ്ടു, 'നേരം', 'അവിടെ',
'പോൾ', 'അങ്ങു', 'പിൻ', 'മുമ്പു' മുതലായവ
അവ്യയങ്ങൾ അല്ല; കാരണം, അവറ്റിന്നു
'നേരത്തോടു', 'അവിടെക്കു', 'പൊഴെക്കു', 'അ
ങ്ങുന്നു' (=അങ്ങിൽനിന്നു,) 'പിന്നിൽ', 'മുമ്പിൽ'
മുതലായ വിഭക്തി ഭേദങ്ങളുണ്ടു.

177. ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യ
യമായിരിപ്പാൻ പാടുണ്ടൊ?
ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/63&oldid=183866" എന്ന താളിൽനിന്ന് ശേഖരിച്ചത്