താൾ:CiXIV68b-1.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

169. ഉറു ധാതു എങ്ങിനെ?
ഉറു ധാതുവിന്നു ക്രിയാന്യൂനം ('ഉറ്റു'); ശബ്ദ
ന്യൂനം ('ഉറ്റ') എന്നീ രണ്ടും കാണും.

170. 'ഇറു', 'തറു' മുതലായവറ്റിന്നു എന്തുണ്ടു?
'ഇറു'. 'തറു' മുതലായവറ്റിന്നു ക്രിയാന്യൂന
ങ്ങൾ ഉണ്ടു.
ഉ-ം 'ഇറ്റു' (ഉറ്റു) നോക്കി; 'തറ്റു' പോയി.

171. ശേഷമുള്ള ഊനക്രിയകളുണ്ടൊ?
മേൽ പറഞ്ഞ ഊനശുദ്ധക്രിയകൾ കൂടാതെ,
നാമങ്ങളുടെ ഗുണലക്ഷണങ്ങൾ മുതലായ വി
ശേഷണങ്ങൾ കാണിക്കുന്നതിനായ്വരുന്ന അ
നേക പഴയ ഊനക്രിയകൾ ഉണ്ടു. ഇവ ക്രി
യ കാണിക്കുന്ന ഭാവത്തെ വിട്ടതുകൊണ്ടു മി
ക്കവാറും ഭൂതഭാവിശബ്ദന്യൂനങ്ങളും ഭൂതക്രിയാ
ന്യൂനവും ഭാവരൂപവും പഴയ ക്രിയാനാമങ്ങളും
ക്രിയാപുരുഷനാമങ്ങളും എന്നീരൂപങ്ങൾ മാത്ര
മെ ഉള്ളു. ചിലപ്പോൾ ഈ രൂപങ്ങളിലും ചി
ലതു പോയ്പൊയിട്ടു കാണും. ഇവറ്റിൽ, 'നൽ',
'ചെവ്', (=ചെം) 'വെൾ', 'വൽ', 'പെരു', 'ചെ
റു', 'കുറു', 'ഇള', 'മുതു', 'പുതു', 'പഴ', 'കടു' ഇത്യാ
ദി പ്രധാനം.

അവ്യയങ്ങൾ.

172. അവ്യയം എന്നതു എന്തു?
നാമത്തിന്നും ക്രിയക്കും വരുന്നപ്രകാരം അ
ക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാത്ത പദം
തന്നെ അവ്യയം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/62&oldid=183865" എന്ന താളിൽനിന്ന് ശേഖരിച്ചത്