താൾ:CiXIV68b-1.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

159. ഊന ക്രിയകൾ എന്നതു എന്തു?
ത്രികാലങ്ങൾ ഒട്ടൊഴിയാതെ നടന്നു കാണാത്ത
ക്രിയകൾ തന്നെ ഊനക്രിയകൾ.

160. അവറ്റിൻ വിവരം എങ്ങിനെ?
എൻ, ഉൾ, ഇൽ, അൽ, വെൺ, തകു, മികു, മു
തലായവ ഊനക്രിയകൾ തന്നെ.

161. എൻ ധാതു (=പറ, വിചാരിക്ക) വിന്നു ശേഷമായ്വന്നിട്ടുള്ള
ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.

അപൂൎണ്ണം പൂൎണ്ണം
വൎത്തമാനം ഭൂതം ഭാവി ഭൂ: 1. ഭാവി
ഭാവരൂപം എന, അന എന്നു
എന്നാർ
എന്നും
എന്മർ
ക്രിയാനാമം എന്ക
ക്രി: പു: നാമം എന്നവൻ ഇ എന്മതു
ക്രി:ന്യൂ: എന്നു [ത്യാദി എന്മാൻ
ശ:ന്യൂ: എന്ന ,,
സംഭാവന എന്നാൽ എങ്കിൽ
അനുവാദകം എന്നാലും എങ്കിലും

162. 'ഉൾ' ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
'ഉൾ' ധാതുവിനു ‘ഉണ്ടു' വൎത്തമാനകാലവും,
'ഉള്ള' എന്ന ഭൂതശബ്ദന്യൂനവും അല്ലാതെ, മറ്റു
വേറെ ക്രിയാരൂപങ്ങൾ ഇല്ല, എന്നാൽ അതി
ന്നു പകരമായി 'ഉണ്ടാകു' എന്ന സമാസക്രി
യയിൽ നിന്നുണ്ടായ രൂപങ്ങൾ കൊള്ളാം; സം
ഭാവനക്കു പകരം ഉണ്ടു+എങ്കിൽ എന്ന രണ്ടു
പദങ്ങൾ കൂടി നടക്കും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/58&oldid=183861" എന്ന താളിൽനിന്ന് ശേഖരിച്ചത്