താൾ:CiXIV68b-1.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

ഉ-ം. 'വരാത,' 'വരാത്ത'.
ഇവയിൽനിന്നുണ്ടാകുന്ന ക്രിയാപുരുഷനാമ
ങ്ങൾ 'വരാത്തവൻ,' 'വരാത്തവൾ,' 'വരാത്തതു,'
'വരാത്തവർ,' 'വരാത്തവ' എന്ന രൂപത്തിൽ ത
ന്നെ നടക്കും.

156. നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടൊ?
നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടു. ഒന്നാമ
ത്തേതു, മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയ
യോടു 'തെ' പ്രത്യയവും, രണ്ടാമത്തെതു 'ഞ്ഞു'
പ്രത്യയവും ചേൎക്കുന്നതിനാൽ ഉണ്ടാകും.
ഉ-ം. 'വരാതെ', 'ചെയ്യാതെ', 'നില്ലാതെ', 'നില്ക്കാതെ', 'ഗ്രഹി
യാതെ', 'വരാഞ്ഞു' ഇത്യാദി.

157. വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടൊ?
വേറെ രൂപങ്ങളും നിഷേധത്തിൽ ഉണ്ടു; മ
ലയാളികൾ മേൽപറഞ്ഞ നിഷേധ പൂൎണ്ണക്രിയ
യോടു 'ഇന്നു' എന്ന പ്രത്യയം ചേൎത്തിട്ടു ഒരു
വൎത്തമാനത്തെ നിൎമ്മിച്ചിരിക്കുന്നു.
ഉ-ം. 'വരായിന്നു', 'അറിയായിന്നു', എന്നീരൂപങ്ങൾ തന്നെ; അ
വ പിന്നെത്തതിൽ 'വരായുന്നു', അറിയായുന്നു, വരാഞ്ഞു,
'അറിയാഞ്ഞു' എന്നു വന്നു.
ഇങ്ങിനെ ഇതിൽനിന്നൊരു പൂൎണ്ണക്രിയയു
ണ്ടായി.


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/53&oldid=183856" എന്ന താളിൽനിന്ന് ശേഖരിച്ചത്