താൾ:CiXIV68b-1.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —


ഏകവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു:
സ്ത്രീ:
ന:

അറിയാൻ
അറിയാൾ
അറിയാതു
അറിയാ
അറിയായ അറിയേൻ
ബഹുവചനം.
ലിംഗം പ്ര: പു: മ: പു: ഉ: പു:
പു: അറിയാർ അറിയീർ (?) അറിയം (?)
സ്ത്രീ:
ന: അറിയാ

153. നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?
(a) നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടു; ഒ
ന്നിന്റെ രൂപം ഒരു ഭേദവും കൂടാതെയുള്ള പൂൎണ്ണ
നിഷേധത്തിന്റെ രൂപം പോലെ നടക്കുന്നു.
ഉ-ം. 'കൊല്ലാക്കുല', നേടാപ്പൊൻ' ഇത്യാദികളിൽ 'കൊല്ലാ',
'നേടാ' എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.
(b) ൟ ശബ്ദന്യൂനത്തിൽനിന്നു ജനിക്കുന്ന
നപുംസകൈകവചനക്രിയാപുരുഷനാമം പൂ
ൎണ്ണ ക്രിയയായും നടക്കും.
ഉ-ം. 'അതുവരാതു', 'മഴവിടാതു', 'അതുതട്ടാത്തു', (തട്ടാത്തതു).

154. രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?
രണ്ടാം നിഷേധശബ്ദന്യൂനം പൂൎണ്ണനിഷേധ
ത്തോടു 'ത' 'ത്ത' ചേൎക്കയാൽ ഉ
ണ്ടാകുന്നതു തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/52&oldid=183855" എന്ന താളിൽനിന്ന് ശേഖരിച്ചത്