താൾ:CiXIV68b-1.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 47 —

ഒന്നാം സംഭാവനയോടു 'ഉം' അവ്യയം ചേ
ൎത്താൽ ഒന്നാം അനുവാദകവും, രണ്ടാം സംഭാവ
നയോടു 'ഉം' അവ്യയം ചേൎത്താൽ രണ്ടാം അനു
വാദകവും ഉണ്ടാകും.
i) ഉ-ം. (ഒന്നാം അനുവാദകം) 'ആയാലും', 'കൊടുത്താലും'.
ii.) (രണ്ടാം അനുവാദകം) 'ആകിലും', 'ഈടുകിലും' (=ഈ
ടിലും), 'കൊടുക്കിലും', (= കൊടുക്കുവിലും, കൊടുക്കൂലും), 'ഇ
രിക്കിലും', (+ഇരിപ്പൂലും), 'ആയിനും' (ആനും), 'ഏനിനും'
(ഏനും), എന്നും കേൾക്കുന്നു. *

നിഷേധക്രിയ.

151. നിഷേധക്രിയ (മറവിന) എന്നതു എന്തു?
നിഷേക്രിയ (മറവിന) എന്നതു ക്രിയയു
ടെ അൎത്ഥത്തെ നിഷേധിക്കുന്ന രൂപം തന്നെ.

152. നിഷേധകാലങ്ങൾ എത്രയുണ്ടു?
നിഷേധകാലം സൂക്ഷ്മത്തിൽ കേവലം ഒന്നെ
ഉള്ളു; ഭാവി തന്നെ.
ഉ-ം. 'ആകാ', 'വരാ', 'അറിയാ', 'നില്ലാ', (നില്ക്കാ) 'ഇരാ', 'ഇ
രിയാ', 'ഇരിക്കാ', ,നടക്കാ'.

153. നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കുമൊ?
നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കും.
ഉ-ം.


* ഇൻ എന്ന പഴയ സപ്തമിപ്രത്യയം ഉണ്ടു. ഇതു 'എങ്ങി'
നെ'=ഇങ്ങു+ഇൻ+എ=ഇങ്ങു+ഇൽ+എ എന്ന 'ഇങ്ങു' ചൂണ്ടുപേരു
ടെ സപ്തമിയിലും കാണുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/51&oldid=183854" എന്ന താളിൽനിന്ന് ശേഖരിച്ചത്