താൾ:CiXIV68b-1.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ഉ-ം. 'അകലുന്നിതു', 'വന്നിതു', 'ആവിതു', 'അറിയുന്നിതു'; 'തീ
ൎന്നിതു', 'പോവുതു.
ഇവറ്റിൽ അനുഭവം ചിലപ്പോൾ ത്രികാല
ങ്ങളിലെ പൂൎണ്ണക്രിയയോടൊക്കും;
'ഒന്നു' എന്നതു ചേൎത്താൽ ശബ്ദന്യൂനത്താലു
ണ്ടായ നപുംസക ക്രിയാപുരുഷനാമത്തിന്നു
കൊള്ളാം.
ഉ-ം. ഏ: വ: 'ഇടുന്നൊന്നു', 'ചെയ്തൊന്നു', 'ഇരിപ്പൊന്നു'.
ബ: വ: 'ഇരുന്നോ ചിലവ', 'ഇരിപ്പോ ചിലവ'.

സംഭാവനാനുവാദകങ്ങൾ.

147. സംഭാവന എന്നതു എന്തു?
ഇന്നതു സംഭവിച്ചാൽ മറ്റൊന്നു സംഭവി
ക്കും എന്നുള്ള ഭാവത്തിൽ വരുന്ന അപൂൎണ്ണക്രി
യാരൂപം തന്നെ സംഭാവന.

148. ഒന്നാം സംഭാവന എങ്ങിനെ ഉണ്ടാകും?
ഭൂതത്തിന്റെ ക്രിയാന്യൂനത്തോടു 'ആൽ' (=ആ
കിൽ) ചേരുന്നതിനാൽ ഒന്നാം സംഭാവന ഉ
ണ്ടാകും.
ഉ-ം. 'ആയാൽ', 'ഊതിയാൽ', (=ഊതിനാൽ,) 'പുക്കാൽ',
'കൊടുത്താൽ'.

149. രണ്ടാം സംഭാവന എങ്ങിനെ ഉണ്ടാകും?
ഒന്നാം ക്രിയാനാമത്തോടു 'ഇൽ' എന്നുള്ള സ
പ്തമി പ്രത്യയം ചേരുന്നതിനാൽ രണ്ടാം സംഭാ
വന ഉണ്ടാകും; അകാരം ലോപിച്ചു പോകും.
ഉ-ം. 'ആകിൽ', 'വരികിൽ', 'ചൊൽകിൽ', 'കൊടുക്കിൽ', അ
തിൻവണ്ണം 'ഒന്നുകിൽ' എന്നു പറയാം.

150. അനുവാദകങ്ങൾ എങ്ങിനെ ഉണ്ടാകും?

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/50&oldid=183853" എന്ന താളിൽനിന്ന് ശേഖരിച്ചത്