താൾ:CiXIV68b-1.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 45 —

144. ശബ്ദന്യൂനങ്ങളാൽ ക്രിയാപുരുഷനാമങ്ങളും ഉണ്ടാകുന്നുവൊ?
ഉണ്ടാകും; അവറ്റിൽ ചിലവ താഴെ കാണിച്ചിരിക്കുന്നു.

വൎത്തമാനം ഭൂതം ഭാവി
നടക്കുന്നവൻ നടന്നവൻ നടക്കുവവൻ
നടക്കുന്നവൾ നടന്നവൾ നടക്കുവവൾ
നടക്കുന്നതു നടന്നതു നടക്കുവതു
നടക്കുന്നവർ നടന്നവർ നടക്കുവവർ (നടപ്പോർ)
നടക്കുന്നവ നടന്നവ നടക്കുവവ (നടപ്പോർ)

വിഭക്തിഭേദങ്ങളും ധരിക്കും.

145. ഇങ്ങിനത്തെ ത്രികാലക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിന്നു രൂപം ഒന്നു തന്നെയൊ?
ക്രിയാപുരുഷനാമത്തിന്റെ നപുംസകത്തിൽ 'അതു' എന്നതും, 'ഇതു' എന്നതും
വരും. പാട്ടിൽ 'ഉതു'* എന്നതും നടക്കുന്നു.

* ൟ 'ഉതു' എന്നതു പഴയ ഒരു ചൂണ്ടുപേർ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/49&oldid=183852" എന്ന താളിൽനിന്ന് ശേഖരിച്ചത്