താൾ:CiXIV68b-1.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ക്രിയാ
ന്യൂനം
ശബ്ദ
ന്യൂനം
ക്രിയാ
ന്യൂനം
ശബ്ദ
ന്യൂനം
ആകുന്നു് +അ =ആകുന്ന പുകുന്നു് +അ =പുകുന്ന
ആയ് +അ =ആയ (ആ
കിയ)
പുക്കി +അ =പുക്കിയ
(പുക്ക)
കൊടുക്കുന്നു് +അ = കൊടുക്കുന്ന വെളുക്കുന്നു് +അ =വെളുക്കുന്ന
കൊടുത്തു് +അ =കൊടുത്ത വെളുത്തു് = വെളുത്ത

143. 'അ' എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്രത്ര്യയം കൂടാതെ ചേ
ൎക്കുന്നതുണ്ടൊ?
'അ' എന്നുള്ള ശബ്ദന്യൂനപ്രത്യയം കാലപ്ര
ത്യയം കൂടാതെ ചില പഴയ ഊനക്രിയകളോടു
ചേൎക്കുന്നതുണ്ടു; ആവക ക്രിയകൾ ക്രിയാഭാവം
വിട്ടു, നാമങ്ങളുടെ ഗുണലക്ഷണാദികൾ മാത്രം,
പ്രവൃത്തിച്ചതിനാൽ, കാലഭേദം ഇല്ലാതായ്പോ
യതുകൊണ്ടു, കാലപ്രത്യയങ്ങൾ കൂടാതെ നടക്കു
ന്നു; ഇങ്ങിനെയുള്ള രൂപത്തിന്നു അകാലക ശ
ബ്ദന്യൂനമെന്നു പറയാം.
ഉ-ം. 'നല്ല', 'വല്ല', 'പഴയ'.

144. ഭാവിയുടെ ശബ്ദന്യൂനം എങ്ങിനെ?
രണ്ടു ഭാവിയുടെ ശബ്ദന്യൂനങ്ങളും അകാരം കൂ
ടാതെ പ്രയോഗിക്കുന്നു.
i.) ഉ-ം. (ഒന്നാം ഭാവി) 'ആകും കാലം', 'ആംപോൾ', 'കൊടു
ക്കും നേരം'; ഇവയിൽ, 'ആകും', 'ആം', 'കൊടുക്കും' എന്ന ക്രി
യകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.
ii.) (രണ്ടാം ഭാവി) 'ആവോളം', 'പോവോളം', 'മരിപ്പോരു
വൻ' ഇവയിൽ 'ആ (വു)' 'പോ (വൂ'), 'മരിപ്പു' എന്ന ക്രിയ
കൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/48&oldid=183851" എന്ന താളിൽനിന്ന് ശേഖരിച്ചത്