താൾ:CiXIV68b-1.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ഉ-ം. 'ആകുവാൻ', 'ആവാൻ', അറിവാൻ', 'തിന്മാൻ' ഇവ
കൾ, രണ്ടാം ഭാവികളായ, 'ആകു', 'ആവു', 'അറിവു', 'തിന്മു'
എന്നവകളോടു 'ആൻ' പ്രത്യയം ചേൎക്കയാൽ ഉണ്ടായവ ത
ന്നെ.

140. വത്തമാനക്രിയാന്യൂനം ഉണ്ടൊ?
വൎത്തമാനക്രിയാന്യൂനം ഉണ്ടു; രൂപം വൎത്ത
മാനത്തോടു ഒക്കും. ഇതു പിന്തുടരുന്ന 'ഉണ്ടു' 'ഇ
ല്ല' എന്നുള്ള സഹായക്രിയകളോടു ചേൎന്നു വരും.
ഉ-ം. 'പോകുന്നുണ്ടു', 'വരുന്നുണ്ടു', 'ചെയ്യുന്നുണ്ടു', 'പോകുന്നി
ല്ല', 'വരുന്നില്ല', ചെയ്യുന്നില്ല'; ഇതിൽ പോകുന്നു്, വരുന്നു്,
ചെയ്യുന്നു്, എന്നവ വൎത്തമാനക്രിയാന്യൂനങ്ങൾ എന്നു സ്പ
ഷ്ടം.

ശബ്ദന്യൂനം.

141. ശബ്ദന്യൂനം (പേരെച്ചം) എന്നുള്ളതു എന്തു?
പിന്തുടരുന്ന നാമത്താൽ അൎത്ഥം പൂൎണ്ണമായ്വരു
ന്ന അപൂൎണ്ണക്രിയ തന്നെ ശബ്ദന്യൂനം.
ഉ-ം. 'വരുന്ന ആൾ', 'പോയ കുട്ടി' എന്നീരണ്ടു വാചകങ്ങ
ളിൽ 'വരുന്ന', 'പോയ', എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരു
ന്ന 'ആൾ', 'കുട്ടി' എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു;
അതുകൊണ്ടു 'വരുന്ന', 'പോയ' എന്നുള്ള ക്രിയകൾ ശബ്ദന്യൂന
ങ്ങൾ അത്രെ.

142. വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എ
ങ്ങിനെ?
വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉ
ണ്ടാകുന്നതു ക്രിയാന്യൂനത്തോടു 'അ' എന്ന പ്ര
ത്യയം ചേരുകയാൽ തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/47&oldid=183850" എന്ന താളിൽനിന്ന് ശേഖരിച്ചത്