താൾ:CiXIV68b-1.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 42 —

ആഖ്യയും 'എന്നെ' എന്ന കൎമ്മവും ഉള്ളതാക
കൊണ്ടു ക്രിയക്കു ഒക്കുന്നു. 'വേണ്ടു' എന്ന ക്രി
യക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ നില്ക്കു
കയും ചെയ്ക കൊണ്ടു നാമത്തിന്നും ഒക്കുന്നു.

III. ക്രിയാന്യൂനങ്ങൾ.

137. ക്രിയാന്യൂനം (വിനയേച്ചം) എന്നുള്ളതു എന്തു?
വേറൊരു ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന
അപൂൎണ്ണക്രിയ തന്നെ ക്രിയാന്യൂനം (വിനയേ
ച്ചം.)
ഉ-ം. 'അതു പോയ്പോയി', എന്ന വാചകത്തിൽ രണ്ടാമത്തെ
'പോയി' എന്നുള്ളതു പൂൎണ്ണ ഭൂതകാലം തന്നെ; ഒന്നാമത്തെ
'പോയ്' എന്നുള്ളതു ക്രിയാന്യൂനം; 'കൊല്ലുവാൻ വരുന്നു' എ
ന്നവാചകത്തിൽ 'കൊല്ലുവാൻ' എന്നതിന്റെ അൎത്ഥം 'വരു
ന്നു' എന്ന പദത്താൽ അത്രെ പൂൎണ്ണമായ് വരുന്നതു; അതു കൊണ്ടു 'കൊല്ലുവാൻ' എന്നതു ക്രിയാന്യൂനം എന്നു സ്പഷ്ടം.

138. ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നുഎന്തുരൂപം കൊള്ളാം?
ഭൂതകാലത്തിന്റെ ക്രിയാന്യൂനത്തിന്നു ഭൂതരൂ
പമത്രെ; ഒടുക്കത്തെ സ്വരം ഉച്ചാരണത്തിലും എ
ഴുത്തിലും കഴിയുന്നേടത്തോളം ചുരുങ്ങി പോകും.
ഉ-ം. 'ആയ്ക്കൊണ്ടു', ഇതിൽ 'ആയ്' എന്നുള്ളതു ഭൂതക്രിയാന്യൂ
നം; 'വന്നെടുത്തു', ഇതിൽ 'വന്നു' എന്നതു ഭൂതക്രിയാന്യൂനം;
'വായിച്ചു കൂടാ', 'വായിച്ചൂടാ' ഇതിൽ വായിച്ചു' എന്നതു ഭൂത
ക്രിയാന്യൂനം; 'ആയി', 'വന്നു', എന്ന പൂൎണ്ണ ഭൂതങ്ങൾ ന്യൂന
ത്തിൽ 'ആയ്', 'വന്നു്' എന്നിങ്ങിനെ ചുരുങ്ങിപ്പോയി.

139. ഭാവിയുടെ ക്രിയാന്യൂനത്തിന്റെ രൂപം എങ്ങനെ?
രണ്ടാം ഭാവിയോടു 'ആൻ', പ്രത്യയം ചേൎന്നു
ഭാവിയുടെ ക്രിയാന്യൂനം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/46&oldid=183849" എന്ന താളിൽനിന്ന് ശേഖരിച്ചത്