താൾ:CiXIV68b-1.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 28 —


92. ചോദ്യപ്രതിസംജ്ഞനാമങ്ങൾ ഏവ?

ഏ. ഏവൻ
ഏവൾ
ഏതു
ബ. ഏവർ

ഏവ
ഏ. യാവൻ
യാവൾ
യാതു
ബ. യാവർ

യാവ

എന്നിവ ചോദ്യപ്രതിസംജ്ഞനാമങ്ങളിൽ പ്രധാനം.
നപുംസകം രണ്ടു പ്രകാരത്തിൽ നടപ്പു; ഏതു
'യാതു്', എന്നും, എന്തു്, എന്നും പറയുന്നു.

93. ചൂണ്ടു ചോദ്യെഴുത്തുകളുടെ സമാസത്തിൽ നിന്നു ജനിച്ച മറ്റു
പ്രതിസംജ്ഞകൾ ഉണ്ടൊ?
'അന്നതു്', (അന്നവൻ, അന്നവൾ) 'ഇന്ന
തു്', 'എന്നതു്', 'അങ്ങു്', 'അന്നു്', 'അത്ര', 'അ
വിടെ', 'അങ്ങിനെ', 'അപ്പോൾ' മുതലായ അ
നേകം ചൂണ്ടു ചോദ്യാൎത്ഥമായുള്ള സ്ഥലകാല
പ്രകാരം വാചകങ്ങൾ ഉണ്ടു.

പ്രതിസംഖ്യാനാമങ്ങൾ.

94. പ്രതിസംഖ്യാനാമങ്ങൾ എന്നതു എന്തു?
സംഖ്യാനാമത്തിന്നു പകരം ചൊല്ലുന്ന സൎവ്വ
നാമം തന്നെ പ്രതിസംഖ്യാനാമങ്ങൾ.

95. പ്രതിസംഖ്യയിൽ പ്രധാനമായതു ഏതു?
പ്രതിസംഖ്യയിൽ പ്രധാനമായതു 'എല്ലാ' എ
ന്നുള്ളതു തന്നെ; ആയതു ചുട്ടുചോദ്യഎഴുത്തു
കളുടെ മാതിരിപ്രകാരം പ്രത്യയങ്ങളോടും, സമാ
സത്താൽ വെവ്വേറെ നാമങ്ങളോടും, ചേൎന്നു
സൎവ്വാൎത്ഥമുള്ള സമാസിതപ്രതിസംഖ്യകളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV68b-1.pdf/32&oldid=183835" എന്ന താളിൽനിന്ന് ശേഖരിച്ചത്